ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പരമാവധി റോപ്പും വയറുകളും കുറച്ച് വലിയ പറക്കൽ ഒന്നും ഇല്ലാതെ റിയലിസ്റ്റിക്കായ, എന്നാൽ മാസ് ഫീൽ നഷ്ടപ്പെടുത്താതെയുള്ള ഫൈറ്റ് രംഗങ്ങളാണ് പവർ സ്റ്റാർ എന്ന ചിത്രത്തിനുവേണ്ടി പ്ലാൻ ചെയ്യുന്നതെന്ന് സംവിധായകൻ ഒമർ ലുലു.
ബാബു ആന്റണിയെ നായകനാക്കി ഒരുക്കുന്ന “പവര്‍ സ്റ്റാര്‍’ എന്ന ചിത്രത്തിന്റെ സവിശേഷത സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടാണ് സംവിധായകൻ ഒമർ ലുലു ഇങ്ങനെ കുറിച്ചത്. ഒമർ ലുലുവിന്റെ ആദ്യ ആക്ഷൻ ചിത്രമാണ് ഇത്. ഡെന്നിസ് ജോസഫാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വളരെ നാളുകൾക്ക് ശേഷമാണ് ബാബു ആന്റണി നായകനായി ചിത്രമൊരുങ്ങുന്നത്.
ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. ബാബുരാജ്, അബു സലിം, റിയാസ് ഖാന്, ബിനീഷ് ബാസ്റ്റിൻ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. മംഗലാപുരവും കാസർഗോഡും കൊച്ചിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.