ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പി.സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം അനുവദിച്ച കീഴ്‌ക്കോടതിയുടെ നടപടി തെറ്റാണെന്നും ഹർജിയിൽ ആരോപിക്കുന്നു. പിസി ജോർജിനെ കസ്റ്റഡിയിൽ എടുക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. പിസി ജോർജിനെതിരെ സുപ്രധാന വകുപ്പുകൾ ചുമത്തിയിട്ടില്ല. ജാമ്യം ലഭിച്ച ശേഷം തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും പരാതിക്കാരി ആരോപിച്ചു.
പരാതിക്കാരന് കേസിനെ കുറിച്ചും നിയമനടപടികളെ കുറിച്ചും അറിയാം. മുൻ മുഖ്യമന്ത്രിക്കെതിരെ ഉൾപ്പെടെ സമാനമായ വിഷയത്തിൽ നിയമനടപടികൾ സ്വീകരിച്ച വ്യക്തിയാണ് പരാതിക്കാരൻ. പരാതി നൽകാൻ അഞ്ച് മാസത്തോളമായി വൈകിയതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും നൽകിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
ലൈംഗിക പീഡന പരാതിയിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്ത പൊലീസിനെയും കോടതി വിമർശിച്ചു. പിസി ജോർജിന്‍റെ അറസ്റ്റ് സുപ്രീം കോടതിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായിരുന്നില്ല. അറസ്റ്റിന് മുമ്പ് പ്രതിഭാഗം കേൾക്കാൻ നിയമപരമായ അവകാശം നൽകിയിട്ടില്ലെന്നും കോടതി വിമർശിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.