ജെംസ് ഇടപാട് ന്യായീകരിച്ച് സമസ്ത: എംഎൽഏയ്ക്കെതിരെ സിപിഎം സമരം നാളെ

കാഞ്ഞങ്ങാട്: തൃക്കരിപ്പൂർ ജെംസ് സ്കൂൾ വിൽപ്പനയിൽ ടി.കെ പൂക്കോയ തങ്ങളെയും, എംഎൽഏ, എം.സി ഖമറുദ്ദീന്റെയും ഭാഗത്ത് തെറ്റില്ലെന്ന് സമസ്ത കേരള ജംയ്യത്തുൽ ഉലമയുടെ വിശദീകരണം.

ജൂൺ 27 ന് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിലാണ് ജാമിഅഃ സഅദിയയുടെ സ്വത്തുകൾ വഖഫ് ചെയ്തതല്ലെന്ന് വിശദീകരണമുള്ളത്.

സ്വത്തുക്കൾ ക്രയവിക്രയം ചെയ്യുന്നത് ശറഇൽ തെറ്റല്ലെങ്കിലും വഖഫ് ആക്ട് പ്രകാരം സ്വത്തുക്കൾ വിൽപ്പന നടത്തുന്നതിനും വാങ്ങുന്നതിനും നിയമപരമായി തടസ്സമുണ്ടാകാൻ സാധ്യതയുണ്ടെന്നും വിശദീകരണക്കുറിപ്പിൽ സമ്മതിക്കുന്നുണ്ട്.

ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട് ആരുടെ ഭാഗത്തും തെറ്റില്ലെന്നും, ഇതുമായി ബന്ധപ്പെട്ട പരാതികളും കേസുകളും ബന്ധപ്പെട്ടവർ പിൻവലിക്കണെമെന്നും, പരസ്പര ആരോപണങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രൊഫ. ആലിക്കുട്ടി മുസലിയാർ, എം.സി മാഹിൻഹാജി, എം.സി ഖമറുദ്ദീൻ, ഏ.ജി.സി ബഷീർ, പരാതിക്കാരനായ പി.കെ താജുദ്ദീൻ ദാരിമി മുതലായവർ ഒപ്പിട്ട പ്രസ്താവനയിൽ പറയുന്നു.

അതേസമയം, ഈ വിഷയത്തിൽ വ്യത്യസ്ത വിലപാടുമായി ഭൂമി വിൽപ്പനക്കേസിലെ പരാതിക്കാരനായ അഡ്വ. സി. ഷുക്കൂർ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് നിലവിലുള്ള വഖഫ് നിയമമനുസരിച്ച് ഒരു വസ്തു വഖഫ് ആണോ അല്ലയോ എന്ന് പ്രാഥമികമായി നിശ്ചയിക്കാനുള്ള അവകാശം വഖഫ് ബോർഡിനാണെന്നും സമസ്തയ്ക്ക് അതിനുള്ള അധികാരമില്ലെന്നുമാണ് സി. ഷുക്കൂറിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

വഖഫ് ഭൂമിയോ സ്വത്തോ അധികാരത്തിലിരിക്കുന്നവർ അന്യാധീനപ്പെടുത്തുന്നത് തടയാനാണ് രാജ്യം വഖഫ് നിയമം അംഗീകരിച്ചത്.

ജെംസ് സ്കൂളിന്റെ ഭൂമിയും, കെട്ടിടങ്ങളും വഖഫ് സ്വത്തല്ലെന്ന് പൂർണ്ണമായും ഉറപ്പുണ്ടെങ്കിൽ എന്തുകൊണ്ടാണ് ഭൂമി തിരിച്ചു നൽകുന്നതെന്നും സിവിൽ കേസ് നടത്തിയാൽപ്പോരേ എന്നും അദ്ദേഹം ചോദിക്കുന്നു.

ഫെബ്രുവരി 2 ന് റജിസ്റ്റർ ചെയ്ത ആധാരത്തിൽ കെട്ടിട വിസ്തീർണ്ണം 700 ചതുരശ്ര അടിയാണ് രേഖപ്പെടുത്തിയത്. വസ്തുവിലുണ്ടായിരുന്ന പള്ളിയെക്കുറിച്ചും ആധാരത്തിൽ പറഞ്ഞിട്ടില്ല.

ഈ രേഖയിൽ ഭൂവിസ്തൃതി കുറച്ചു കാണിച്ചത് മതവിധി പ്രകാരം ഒരു വിശ്വാസിക്ക് ചേർന്നതല്ലെന്നും സി. ഷുക്കൂർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഭൂമി വിൽപ്പനയിൽ വിറ്റയാളും, വാങ്ങിയ ആളും  തെറ്റുകാരല്ലെങ്കിൽ യ സമസ്ത എന്തുകൊണ്ട് പരാതിക്കാനരനെതിരെ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

ന്യായീകരിച്ചാലും വഖഫ് സ്വത്ത് ചുളുവിലയ്ക്ക് തട്ടിയെടുത്തത് സൂക്ഷമ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് സി. ഷുക്കൂറിന്റെ അഭിപ്രായം.

വഖഫ് ഭൂമി തട്ടിയെടുത്തതിനെതിരെ തൃക്കരിപ്പൂർ കേന്ദ്രമാക്കി ജനകീയ ആക്ഷൻ കമ്മിറ്റി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. എം.ടി.പി കാസിം ചെയർമാനും, കെ.എം ശിഹാബുദ്ദീൻ കൺവീനറുമായ ആക്ഷൻ കമ്മിറ്റിയുടെ രൂപീകരണം എം.കെ അബ്ദുള്ള ദാരിമിയാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്.

എംഎൽഏ ആരോപണ വിധേയനായ ഭൂമി ഇടപാടിനെതിരെ ഡിവൈഎഫ്ഐക്ക് പുറമെ സി.പിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നാളെ ഏരിയാ കേന്ദ്രങ്ങളിൽ സിപിഎം ജനരോഷ സദസ്സ് സംഘടിപ്പിക്കുന്നുണ്ട്.

LatestDaily

Read Previous

മദ്യക്കടത്ത് പ്രതിയെ ക്വാറന്റൈൻ കേന്ദ്രത്തിൽ, പിടിച്ചെടുത്തത് 6338 കുപ്പി മദ്യം

Read Next

ഒ​രു നാ​ല്‍​പ്പ​തു​കാ​ര​ന്‍റെ ഇ​രു​പ​ത്തൊ​ന്നു​കാ​രി