ബേക്കൽ : സൗന്ദര്യം പോരെന്ന് പറഞ്ഞ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി ഭർത്താവിനെതിരെ ഭാര്യയുടെ പരാതി. ഉദുമ കണ്ണിക്കുളങ്ങരയിലെ അബ്ദുള്ളയുടെ മകൻ ഉബൈദ് അബ്ദുള്ളയ്ക്കെതിരെയാണ് ഭാര്യ ഷാഹിദയുടെ 37, പരാതി.
2013 ഫെബ്രുവരി 14-ന് വിവാഹിതയായ ഷാഹിദയെ ഭർത്താവ് ഭാര്യയ്ക്ക് സൗന്ദര്യം പോരെന്ന് പറഞ്ഞ് നിരന്തരം മാനസികമായും, ശാരീരികമായും പീഡിപ്പിക്കുന്നുവെന്നും, കഴിഞ്ഞ ദിവസം വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചുവെന്നുമാണ് ഷാഹിദ ബേക്കൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.