2.71 ലക്ഷം രൂപയുടെ ഇരുമ്പു തകിട്  മോഷ്ടിച്ച ചായ്യോം യുവാവ് അറസ്റ്റിൽ

ചിറ്റാരിക്കാൽ : റോഡിന് കുറുകെ കലുങ്ക് നിർമ്മിക്കാൻ ഇറക്കിവെച്ച 35 കട്ടിയുള്ള ഇരുമ്പു തകിടുകൾ മോഷ്ടിച്ചു വിറ്റ ചായ്യോത്ത് യുവാവ് അരുണിനെ 23, ചിറ്റാരിക്കാൽ എസ്ഐ, അരുണനും പാർട്ടിയും അറസ്റ്റ് ചെയ്തു. മാങ്ങോട് റോഡരികിൽ അടുക്കിവെച്ചിരുന്ന  ഇരുമ്പു തകിടുകൾ പ്രതി  സ്വന്തം പെട്ടി ഓട്ടോയിൽ പുലർകാലമെത്തി കടത്തിക്കൊണ്ടുപോകുകയും, പരപ്പച്ചാലിലുള്ള കബീറിന്റെ ഗുജ്്രിക്കടയിൽ വിൽപ്പന നടത്തുകയായിരുന്നു.

2.71. ലക്ഷം രൂപ വിലമതിക്കുന്ന 35 ഇരുമ്പ്  തകിടുകൾ ഗുജ്്രിക്കടയിൽ നിന്ന് ചിറ്റാരിക്കാൽ പോലീസ് ഇന്നലെ പിടികൂടി. ചായ്യോത്ത് കോളനിയിൽ താമസിക്കുന്ന  അരുൺ സ്വന്തം പെട്ടി ഓട്ടോയിലാണ് ഇരുമ്പു തകിടുകൾ മൂന്ന് തവണകളായി കടത്തിക്കൊണ്ടുപോയി പരപ്പച്ചാലിലെ കബീറിന്റെ ഗുജ്്രിക്കടയിൽ എത്തിച്ചതെന്ന് പോലീസിനോട് സമ്മതിച്ചു. 35 ഷീറ്റുകളിൽ 33 ഷീറ്റുകൾ പോലീസ് പിടികൂടി. പ്രതി അരുണിനെ ഹൊസ്ദുർഗ്ഗ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കാസർകോട്ടെ കരാറുകാരൻ അസീസിന്റേതാണ് ഇരുമ്പു തകിടുകൾ.

Read Previous

അമ്മയും കുഞ്ഞും ആശുപത്രി ലിഫ്റ്റിൽകുടുങ്ങി

Read Next

പ്രധാനമന്ത്രിയുടെ ഹെലികോപ്ടറിന് തൊട്ടടുത്ത് കറുത്ത ബലൂൺ; 3 പേർ അറസ്റ്റിൽ