ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബിര്‍മിങ്ഹാം: ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിൽ, ഇംഗ്ലണ്ടിന് 378 റണ്‍സ് വിജയ ലക്ഷ്യം. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 245 റൺസാണ്, നേടിയത്. ഇന്ത്യയ്ക്ക് ഇതോടെ 377 റൺസിൻ്റെ ലീഡുണ്ട്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 416 റൺസാണ് നേടിയത്. 284 റൺസാണ് ഇംഗ്ലണ്ട് നേടിയത്.
ചേതേശ്വർ പുജാരയ്ക്ക് പിന്നാലെ ഋഷഭ് പന്തും രണ്ടാം ഇന്നിങ്സിൽ അർധസെഞ്ചുറി നേടിയിരുന്നു. ഒന്നാം ഇന്നിംഗ്സിൽ 132 റൺസിന്റെ ലീഡോടെയാണ് ഇന്ത്യ മൂന്നാം ദിനം തുടങ്ങിയത്. മൂന്നാം ദിനം കളി മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെന്ന നിലയിലാണ് അവസാനിച്ചത്. ശുഭ്മാൻ ഗിൽ (4), ഹനുമ വിഹാരി (11), വിരാട് കോലി (20) എന്നിവരെ മൂന്നാം ദിനം ഇന്ത്യക്ക് നഷ്ടമായി.
നാലാം ദിനം രണ്ടാം ഇന്നിങ്സിൽ ചേതേശ്വർ പുജാരയെ ആദ്യ സെഷനിൽ തന്നെ ഇന്ത്യക്ക് നഷ്ടമായി. പൂജാര 168 പന്തിൽ എട്ടു ബൗണ്ടറികളുടെ അകമ്പടിയോടെ 66 റൺസെടുത്തു. ബ്രോഡിന്റെ പന്തിൽ ലീസാണ് പുജാരയെ പിടികൂടിയത്.