ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെന്നൈ: അഴിമതിക്കും അച്ചടക്ക ലംഘനത്തിനുമെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. അഴിമതിയും അച്ചടക്കമില്ലായ്മയും വർദ്ധിച്ചാൽ നടപടിയെടുക്കാൻ താൻ ഏകാധിപതിയാകുമെന്നും സ്റ്റാലിൻ പറഞ്ഞു.
നാമക്കലിൽ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമത്തിന് അനുസൃതമായി മാത്രമേ പ്രവർത്തിക്കാവൂ എന്നും അല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.
ഞാൻ കൂടുതൽ ജനാധിപത്യവാദിയായി മാറിയെന്ന് എന്‍റെ അടുത്ത സുഹൃത്തുക്കൾ പറയുന്നു. ജനാധിപത്യം എന്നത് എല്ലാവരെയും കേൾക്കുകയും അവരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കുകയും ചെയ്യുക എന്നതാണ്. ആര്‍ക്കും എന്തും ചെയ്യാവുന്നതല്ല ജനാധിപത്യം. ഞാൻ ഇതുവരെ അങ്ങനെയായിരുന്നില്ല, പക്ഷേ അച്ചടക്കരാഹിത്യവും അഴിമതിയും വർദ്ധിച്ചാൽ, ഞാൻ ഒരു ഏകാധിപതിയായി മാറുകയും നടപടിയെടുക്കുകയും ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളോട് മാത്രമല്ല, എല്ലാവരോടുമായാണ് ഇത് പറയുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.