ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോഴിക്കോട് : കേന്ദ്ര വാർത്താ വിതരണ, യുവജനകാര്യ, കായിക മന്ത്രി അനുരാഗ് ഠാക്കൂർ കേരളത്തിലെത്തി. രാവിലെ കരിപ്പൂരിലെത്തിയ കേന്ദ്രമന്ത്രിക്ക് ബിജെപി നേതാക്കൾ ഗംഭീര സ്വീകരണമാണ് നൽകിയത്. ജന്മഭൂമിയുടെ കോഴിക്കോട് എഡിഷൻ അനുരാഗ് ഠാക്കൂർ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളുടെ ഉടമസ്ഥരുമായും എഡിറ്റർമാരുമായും കേന്ദ്രമന്ത്രി ഉടൻ കൂടിക്കാഴ്ച നടത്തും. ഉച്ചകഴിഞ്ഞ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിയിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന പരിപാടിയിലും കേന്ദ്രമന്ത്രി പങ്കെടുക്കും.
വൈകുന്നേരം ശ്രീ അനുരാഗ് ഠാക്കൂർ കോഴിക്കോട്ടെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ പരിശീലന കേന്ദ്രം സന്ദർശിക്കുകയും അവിടത്തെ ഉദ്യോഗസ്ഥരുമായും കായികതാരങ്ങളുമായും ആശയവിനിമയം നടത്തുകയും ചെയ്യും. കോഴിക്കോട് ഏകദിന കേരള പരിപാടി പൂർത്തിയാക്കി കേന്ദ്രമന്ത്രി ഡൽഹിയിലേക്ക് മടങ്ങും.