വീടുവിട്ട വീട്ടമ്മ തിരിച്ചെത്തിയില്ല

കാഞ്ഞങ്ങാട്: മദ്യലഹരിയിൽ സ്വന്തം മകന്റെ ശല്യം സഹിക്കാനാവാതെ  വീടുവിട്ട നിലാങ്കരയിലെ കെ.ബിന്ദു 50, ഇനിയും തിരിച്ചെത്തിയില്ല.

ചീമേനിയിലുള്ള മകൾ രജീഷയുടെ വീട്ടിലും, മറ്റും ബന്ധുവീടുകളിലും അന്വേഷിച്ചുവെങ്കിലും ബിന്ദുവിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല.

ജൂൺ 21- ന് ഞായറാഴ്ച്ചയാണ് ബിന്ദു വീടു വിട്ടത്  29 വർഷം മുമ്പ് ഇവരുടെ ഭർത്താവ് ബാലൻ മരിച്ചു പോയിരുന്നു.

മൂന്നു മക്കളിൽ ഒരു മകൻ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തു. മകൻ വിജേഷ് അമ്പലത്തിൽ  വളയിട്ട് ആചാരക്കാരനായിരുന്നെങ്കിലും,  കഴിഞ്ഞ ദിവസം വളയൂരിയ മകൻ മദ്യലഹരിയിൽ വീട്ടിലെത്തി ബിന്ദുവിനെ വല്ലാതെ ശല്യം  ചെയ്യുന്നതിൽ മനം മടുത്താണ് ബിന്ദു  വീടു വിട്ടതെന്ന്  സ്ത്രീയുടെ  സഹോദരൻ നിലാങ്കര സ്വദേശിയും പ്രവാസിയുമായ കെ. വിജിത് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

വീട്ടിൽ നിന്ന് ബീഡി തെറുത്ത് ഉപജീവനം നടത്തിവരുന്ന ബിന്ദു പോകുമ്പോൾ, സ്വന്തം  സെൽഫോൺ വീട്ടിൽ തന്നെ ഉപേക്ഷിച്ചിരുന്നു.

ജൂൺ 21 ന് ഞായറാഴ്ച സ്വന്തം  മാതാവ് വീടുവിട്ടിട്ടും മകൻ വിജേഷ് ഏഴു ദിവസം കഴിഞ്ഞിട്ടും പോലീസിൽ പരാതി നൽകാൻപോലും തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇന്നലെ ബിന്ദുവിന്റെ കൂടപ്പിറപ്പും പ്രവാസിയുമായ  കെ. വിജിത് ഹോസ്ദുർഗ്ഗ് പോലീസിലെത്തി പരാതി നൽകിയത്.

പോലീസ് കേസ്സ് രജ്സ്റ്റർ ചെയ്തു. അന്വേഷണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നീക്കിയിട്ടുണ്ട്.

Read Previous

കുട്ടികളുടെ നഗ്നത കാഞ്ഞങ്ങാട്ട് അറസ്റ്റിലായത് അനന്തംപള്ള മുപ്പതുകാരൻ

Read Next

ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് മറ്റൊരു പാർട്ടിയുടെ ജില്ലാ ഖജാൻജി