ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: നിയമസഭയിൽ നിരുത്തരവാദപരമായി പെരുമാറിയതിന് ആലപ്പുഴ എംഎല്‍എ പി. ചിത്തരഞ്ജന്റെ പേരെടുത്ത് വിമര്‍ശിച്ച് സ്പീക്കര്‍ എം.ബി. രാജേഷ്. സഭയിൽ നടക്കുന്ന ഗൗരവമായ ചർച്ചകളിൽ താൽപ്പര്യം കാണിക്കാതിരിക്കുന്നതും രാഷ്ട്രീയ വിവാദങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതും നിരുത്തരവാദപരമാണെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി.
സഭയിൽ നടന്ന ചർച്ചയ്ക്കിടെ ചില നിയമസഭാംഗങ്ങൾ ഇറങ്ങിപ്പോകുകയും ഒരു കൂട്ടം ആളുകൾ സംസാരിക്കുകയും ചെയ്തതാണ് സ്പീക്കറെ ചൊടിപ്പിച്ചത്. അദ്ദേഹം രണ്ടു പ്രാവശ്യം താക്കീത് ചെയ്തെങ്കിലും മന്ത്രി പി. രാജീവ് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, തൊട്ടുപിന്നിൽ ഇരിക്കുന്ന ചിത്തരഞ്ജന് എഴുന്നേറ്റ് പോകുന്നതും പുറംതിരിഞ്ഞ് നില്ക്കുന്നതും സ്പീക്കറുടെ ശ്രദ്ധയില്‍പ്പെട്ടു.
സ്പീക്കർ മന്ത്രിയുടെ പ്രസംഗം തടയുകയും ചിത്തരഞ്ജന്റെ പേര് പരാമർശിച്ച് വിമർശിക്കുകയും ചെയ്തു. “രണ്ടു തവണ പറയേണ്ടി വന്നു.സഭയില്‍ അംഗങ്ങള്‍ കൂട്ടം കൂടി നില്ക്കുന്നതും ചെയറിന് പിന്തിരിഞ്ഞ് നില്ക്കുന്നതും ശരിയായ നടപടിയല്ല. വളരെ ഗൗരവപ്പെട്ട പ്രശ്നം സഭയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍ താത്പര്യം പ്രകടിപ്പിക്കാതിരിക്കുകയും രാഷ്ട്രീയ വിവാദമുള്ള കാര്യങ്ങളില്‍ മാത്രം ശ്രദ്ധയും താത്പര്യവും പുലര്‍ത്തുന്നത് ഉത്തരവാദിത്തോടെയുള്ള സമീപനം അല്ല. അത് കര്‍ക്കശമായി പറയേണ്ടി വരികയാണ്” സ്പീക്കർ എം ബി രാജേഷ് മുന്നറിയിപ്പ് നൽകി.