ഗ്യാൻവാപി കേസ്; വാരണാസി ജില്ലാ കോടതിയിൽ ഇന്ന് പുനർവിചാരണ

വാരണാസി: ഗ്യാൻവാപി കേസിലെ വിചാരണ വാരണാസി ജില്ലാ കോടതിയിൽ ഇന്ന് പുനരാരംഭിക്കും. കേസ് പരിഗണിക്കുന്നതിന് മുമ്പ്, സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം സിവിൽ കോടതിയിൽ ഉണ്ടായിരുന്ന രേഖകൾ ജില്ലാ കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്.

പ്രാർത്ഥനയ്ക്ക് അനുമതി തേടി ഹിന്ദു സ്ത്രീകൾ സമർപ്പിച്ച ഹർജി പരിഗണിക്കാൻ കോടതിക്ക് അധികാരമുണ്ടോ എന്ന വിഷയമാണ് ആദ്യം പരിഗണിക്കുക. 1991ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം കേസ് കേൾക്കാൻ കോടതിക്ക് അധികാരമില്ലെന്ന് പള്ളിക്കമ്മിറ്റി വാദിച്ചു. ഇതുമായി ബന്ധപ്പെട്ട സർവേ റിപ്പോർട്ടും കോടതി പരിഗണിക്കും.

K editor

Read Previous

‘തോറ്റു’ ഒഴിവാക്കി സി.ബി.എസ്.ഇ; ഇനി പകരം വാക്ക് ‘വീണ്ടും എഴുതണം’

Read Next

ചാംപ്യൻസ് ലീഗ് യോഗ്യതയില്ല; യുണൈറ്റഡ് വിടാൻ അനുവാദം തേടി ക്രിസ്റ്റ്യാനോ