യോഗി സർക്കാരിന്റെ 100 ദിനങ്ങൾ; ജൂലൈ 7 ന് പ്രധാനമന്ത്രി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

ഉത്തർപ്രദേശ്: യുപി സർക്കാരിൻറെ രണ്ടാം ടേമിൻറെ 100 ദിവസം പൂർത്തിയാക്കുന്നതിൻറെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ ഏഴിന് വാരാണസി സന്ദർശിക്കും. സന്ദർശന വേളയിൽ 1200 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിടുകയും സംസ്ഥാനത്ത് 600 കോടി രൂപയുടെ 33 പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.

ലഹർതാരയിൽ നിന്ന് ബി.എച്ച്.യു വഴി വിജയ സിനിമയിലേക്കുള്ള ആറുവരിപ്പാത, പാണ്ഡെപൂർ മേൽപ്പാലം മുതൽ റിങ് റോഡ് വരെയുള്ള നാലുവരിപ്പാത, കചാരി മുതൽ സന്ധ വരെയുള്ള നാലുവരിപ്പാത വീതികൂട്ടൽ എന്നിവയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിടും.

ദശാശ്വമേധ് ഘട്ടിലെ ‘ദശാശ്വമേധ ഭവൻ’, വേദിക് സയൻസ് സെൻററിൻറെ രണ്ടാം ഘട്ടം, സിന്ധൂറ പോലീസ് സ്റ്റേഷൻറെ പുതിയ കെട്ടിടം, പിന്ദ്രയിലെ ഫയർ ബിൽഡിംഗ്, ഫുൽവാരിയ ജെപി മേത്ത സെൻട്രൽ ജയിൽ മാർഗ്, ബബത്പൂർ കാപ് സേഥി തുടങ്ങി നിരവധി പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. നമോ ഘട്ടിൻറെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.

K editor

Read Previous

വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം; ഉന്നതതല യോഗം വിളിച്ച് ശരദ് പവാര്‍

Read Next

സ്വപ്ന സുരേഷിന് ഭീക്ഷണി: വിളിച്ചയാള്‍ പൊലീസ് കസ്റ്റഡിയില്‍