ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മഹാരാഷ്ട്ര : വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ മഹാരാഷ്ട്രയിൽ എൻസിപി അധ്യക്ഷൻ ശരദ് പവാർ ഉന്നതതല യോഗം വിളിച്ചു. നാളത്തെ വിശ്വാസ വോട്ടെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ വിപുലീകരിക്കാനാണ് യോഗം. അടുത്ത പ്രതിപക്ഷ നേതാവ് ആരാകണമെന്ന് തീരുമാനിക്കുന്നതും യോഗത്തിന്റെ അജണ്ടയിലുണ്ട്.
ബിജെപിയുടെ രാഹുൽ നർവേർക്കറെ മഹാരാഷ്ട്ര സ്പീക്കറായി തിരഞ്ഞെടുത്തതിന് പിന്നാലെ പ്രതിപക്ഷ നിരയിലും കൂടിയാലോചനകൾ നടക്കുന്നത്. സ്പീക്കർ തിരഞ്ഞെടുപ്പ് സമയത്ത് എൻസിപിയിലെ ഏഴ് അംഗങ്ങൾ സഭയിൽ ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇതിൽ രണ്ടുപേർ ജയിലിലാണ്. നാളത്തെ വോട്ടെടുപ്പിന് പരമാവധി അംഗങ്ങളോട് വരാൻ ശരദ് പവാർ നിർദ്ദേശം നൽകിയതായാണ് വിവരം.
രാഹുൽ നർവേക്കറിന് ഇന്ന് 164 വോട്ടുകളാണ് ലഭിച്ചത്. 164 എം.എൽ.എമാരുടെ പിന്തുണയോടെ മുഖ്യമന്ത്രി ഷിൻഡെയും ബി.ജെ.പിയും കരുത്ത് തെളിയിച്ചു. ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയായ രാജന് സാല്‍വി ആയിരുന്നു മത്സരത്തില്‍ രാഹുലിന്റെ കൂടെ ഉണ്ടായിരുന്നത്. മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിന്റെ സ്ഥാനാർത്ഥിയായാണ് രാജൻ സാൽവി മത്സരിച്ചത്.