ടൊവീനോ-കീർത്തി ചിത്രം ‘വാശി’ 17 മുതൽ നെറ്റ്ഫ്ലിക്സിൽ

ടൊവീനോ തോമസും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വാശി’ പതിനേഴാം തീയതി മുതൽ നെറ്റ്ഫ്ലിക്സിൽ ലഭ്യമാകും. നടൻ വിഷ്ണു ജി രാഘവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചത് ജി സുരേഷ് കുമാർ ആണ്. നേരത്തെ തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നന്ദു, ബൈജു സന്തോഷ്, അനു മോഹൻ, ഡോ.റോണി, കോട്ടയം രമേശ്, മുകുന്ദൻ, കൃഷ്ണൻ സോപാനം, അങ്കിത്, ശ്രീലക്ഷ്മി, മായ വിശ്വനാഥ്, മായ മേനോൻ എന്നിവരും അഭിനയിക്കുന്നു. ജാനിസ് ചാക്കോ സൈമണിന്റെ കഥയ്ക്ക് സംവിധായകൻ തന്നെയാണ് തിരക്കഥയെഴുതിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകർന്നിരിക്കുന്നു. റോബി വർഗീസ് രാജാണ് ഛായാഗ്രാഹകൻ. മഹേഷ് നാരായണനാണ് എഡിറ്റിംഗ്. കലാസംവിധാനം – മഹേഷ് ശ്രീധർ, വസ്ത്രാലങ്കാരം – ദിവ്യ ജോർജ്, മേക്കപ്പ് – പി വി ശങ്കർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രതാപൻ കല്ലിയൂർ, ലൈൻ പ്രൊഡ്യൂസർ – കെ രാധാകൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – നിതിൻ മോഹൻ, കോ-പ്രൊഡ്യൂസേഴ്സ് – മേനക സുരേഷ് – രേവതി സുരേഷ്, ഉര്‍വ്വശി തീയേറ്റേഴ്‌സ് – രമ്യാ മൂവീസ് റിലീസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

K editor

Read Previous

കശ്മീരിൽ പാലം തകർന്ന് ആളുകൾ കുടുങ്ങി; ഒറ്റരാത്രിയിൽ പുനര്‍നിർമിച്ച് സൈന്യം

Read Next

വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം; ഉന്നതതല യോഗം വിളിച്ച് ശരദ് പവാര്‍