നുപൂർ ശർമയെ വിമർശിച്ചു; ട്വിറ്ററിൽ സുപ്രീം കോടതി അഭിഭാഷകര്‍ക്കെതിരെ പ്രതിഷേധം

ന്യൂദല്‍ഹി: നൂപുർ ശർമയെ വിമർശിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ അഭിഭാഷകർക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. ഉദയ്പൂർ കൊലപാതകത്തെ പ്രതികരിക്കാത്തതിരുന്ന സുപ്രീം കോടതി നൂപുർ ശർമ്മയ്ക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം .

‘ജസ്റ്റിസ് കാന്ത്’ എന്ന ഹാഷ് ടാഗോടെയാണ് നിരവധി പേർ ജസ്റ്റിസ് സൂര്യകാന്തിനെ വിമർശിച്ച് ട്വിറ്ററിൽ രംഗത്തെത്തി.

സുപ്രീം കോടതി അഭിഭാഷകരായ ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് പർദിവാല എന്നിവരാണ് നൂപുർ ശർമയ്ക്കെതിരെ രൂക്ഷ വിമർശനം നടത്തിയത്.
രാജ്യത്ത് നടന്ന അനിഷ്ട സംഭവങ്ങൾക്ക് ഉത്തരവാദി നൂപുർ ശർമയാണെന്ന് പറഞ്ഞ കോടതി രാജ്യത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മതത്തോടുള്ള പ്രതിബദ്ധതയല്ല, ചര്‍ച്ചയ്ക്ക് പോയതിന്റെ കാരണം, മതസ്പര്‍ധ പടുത്തുവിടലാണെന്നും കോടതി പറഞ്ഞു.
ഉദയ്പൂരിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ നൂപുർ ശർമയ്ക്ക് മാത്രമാണ് ഉത്തരവാദിത്തമെന്നും കോടതി പറഞ്ഞിരുന്നു.

Read Previous

വയനാടൻ രുചികൾ മിസ് ചെയ്യരുതെന്ന് ട്വിറ്ററിൽ കുറിച്ച് രാഹുൽ ഗാന്ധി

Read Next

‘ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി’; ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ്