വയനാടൻ രുചികൾ മിസ് ചെയ്യരുതെന്ന് ട്വിറ്ററിൽ കുറിച്ച് രാഹുൽ ഗാന്ധി

വയനാടൻ കുടം കുലുക്കി സർബത്തും പക്കവടയും ചട്ണിയും ഒരിക്കലും മിസ് ചെയ്യരുതെന്ന് രാഹുൽ ഗാന്ധി. കൊളിയാടിയിൽ ഫിറോസും കുടുംബവും നടത്തുന്ന എസ്എസ് കൂൾ ഹൗസിൽ നിന്ന് ഭക്ഷണം കഴിക്കുന്ന ചിത്രമാണ് രാഹുൽ ഗാന്ധി വയനാട് സന്ദർശനത്തിനിടെ പോസ്റ്റ് ചെയ്തത്.

“കൊളിയാടിയിൽ ഫിറോസും കുടുംബവും നടത്തുന്ന എസ്.എസ് കൂൾ ഹൗസിൽ നിന്ന് ചൂടുള്ള പക്കവടയും ചട്ണിയും വയനാടൻ കുടം കുലുക്കി സർബത്തും ഞാൻ നന്നായി ആസ്വദിച്ചു. നിങ്ങൾ വയനാട്ടിലാണെങ്കിൽ,ഇത് മിസ് ചെയ്യരുത്,” രാഹുൽ ട്വിറ്ററിൽ കുറിച്ചു. ഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ രാഹുൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. കെ സി വേണുഗോപാൽ, ടി സിദ്ദിഖ് തുടങ്ങിയ നേതാക്കൾക്കൊപ്പമാണ് രാഹുൽ കൂൾബാറിലെത്തിയത്.

Read Previous

എസ്പിയുടെ പാര്‍ട്ടി സമിതികളെല്ലാം പിരിച്ച് വിട്ട് അഖിലേഷ് യാദവ്

Read Next

നുപൂർ ശർമയെ വിമർശിച്ചു; ട്വിറ്ററിൽ സുപ്രീം കോടതി അഭിഭാഷകര്‍ക്കെതിരെ പ്രതിഷേധം