പരിസ്ഥിതി സംരക്ഷണനിയമ ലംഘനം ഇനി ക്രിമിനല്‍ക്കുറ്റമാകില്ല; പിഴ ചുമത്തൽ പരിഗണനയിൽ

ന്യൂഡല്‍ഹി: പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ ലംഘനം ക്രിമിനൽ കുറ്റമായി മാറുന്ന രീതിയിൽ മാറ്റംവരുന്നു. ഇത്തരം കേസുകളിൽ ജയിൽവാസത്തിന് പകരം പിഴ ചുമത്താനാന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ആലോചന.

നിയമലംഘനം മൂലം പരിസ്ഥിതിക്ക് കേടുപാടുകൾ സംഭവിച്ചാൽ പരമാവധി 5 കോടി രൂപ പിഴയോ അതിലുമുപരിയാണെങ്കില്‍ തത്തുല്യമായ തുകയോ പിഴയായി ഈടാക്കാനുള്ള കരടിനാണ് രൂപം നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് പിഴത്തുക നിശ്ചയിക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും. കേന്ദ്രതലത്തിലെ ജോയിന്റ് സെക്രട്ടറിമാരും സംസ്ഥാന തലത്തിൽ സെക്രട്ടറി റാങ്കിലുള്ളവരും പിഴ തുക തീരുമാനിക്കും.

പിഴയടയ്ക്കാത്തവർക്ക് ശിക്ഷ നൽകാനും കരടിൽ നിർദ്ദേശമുണ്ട്. ഇവർക്ക് മൂന്ന് വർഷം വരെ തടവും 10 കോടി രൂപ വരെ പിഴയും ലഭിക്കാം. നിലവിൽ നിയമലംഘനത്തിന് അഞ്ച് വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.

K editor

Read Previous

‘ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട മോദിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതം’

Read Next

എസ്പിയുടെ പാര്‍ട്ടി സമിതികളെല്ലാം പിരിച്ച് വിട്ട് അഖിലേഷ് യാദവ്