പുലിറ്റ്സര്‍ ജേതാവും കശ്മീരി ഫോട്ടോ ജേണലിസ്റ്റുമായ സന ഇര്‍ഷാദിന് വിദേശയാത്രാ വിലക്ക്

ന്യൂഡല്‍ഹി: കശ്മീരി ഫോട്ടോ ജേണലിസ്റ്റും പുലിറ്റ്സർ പ്രൈസ് ജേതാവുമായ സന ഇർഷാദ് മാട്ടുവിന് വിദേശയാത്രാ വിലക്കേർപ്പെടുത്തി. സന ഇർഷാദ് മാട്ടുവിനെ ഡൽഹി വിമാനത്താവളത്തിൽ വച്ച് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു. സന ഇർഷാദ് മാട്ടു ശനിയാഴ്ച ഫ്രാൻസിലേക്ക് പുറപ്പെടാനിരിക്കെയാണ് സംഭവം.

പുസ്തക പ്രകാശനച്ചടങ്ങിലും ഫോട്ടോഗ്രാഫി എക്സിബിഷനിലും പങ്കെടുക്കാൻ പാരീസിലേക്ക് പോകുകയായിരുന്നു സന ഇർഷാദ്. ഒരു കാരണവും പറയാതെയാണ് ഉദ്യോഗസ്ഥർ തന്നെ തടഞ്ഞതെന്നും ഇനി വിദേശത്തേക്ക് പോകാൻ കഴിയില്ലെന്നും സന ഇർഷാദ് പറഞ്ഞു.

“സെറൻഡിപിറ്റി ആർലെസ് ഗ്രാൻഡ് 2020ന്റെ 10 അവാർഡ് ജേതാക്കളിൽ ഒരാളായി ഒരു പുസ്തക പ്രകാശനത്തിനും ഫോട്ടോഗ്രാഫി പ്രദർശനത്തിനുമായി ഇന്ന് ഡൽഹിയിൽ നിന്ന് പാരീസിലേക്ക് പോകാൻ ഞാൻ പദ്ധതിയിട്ടിരുന്നു. ഫ്രഞ്ച് വിസ ലഭിച്ചിട്ടും ഡൽഹി വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഡെസ്കിൽ എന്നെ തടഞ്ഞു,” സന ഇർഷാദ് പറഞ്ഞു.

K editor

Read Previous

വനിതാ ഹോക്കി ലോകകപ്പിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ ഇറങ്ങും

Read Next

സന്നാഹ മത്സരത്തിലും ഇന്ത്യയ്ക്ക് ജയം