ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മറ്റൊരു ആശുപത്രിയിൽ പോകണമെന്ന് വോയ്്സ്
കാഞ്ഞങ്ങാട്: മൻസൂർ ആശുപത്രിക്കെതിരെ വാട്ട്സാപ്പിൽ വ്യാജപ്രചാരണം. പ്രചാരണത്തിന് പിന്നിൽ കാഞ്ഞങ്ങാട്ടെ മറ്റൊരു സ്വകാര്യാശുപത്രിയാണെന്ന് സൂചന.
മൻസൂർ ആശുപത്രിയിൽ ആരും പോകരുത് എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന വോയ്സ് ക്ലിപ്പിംഗിൽ നെഞ്ചുവേദന വന്ന ഏതോ ഒരു രോഗിയെ മൻസൂർ ആശുപത്രിയിൽ എത്തിച്ചപ്പോൾ, മതിയായ പരിചരണം ലഭിച്ചില്ലെന്നും, രോഗി ചുമച്ചു ചുമച്ച് ശ്വാസം കിട്ടാതെ അവിടെത്തന്നെ നിന്നുവെന്നും, വോയ്സ് ക്ലിപ്പിംഗിൽ പറയുന്നു.
നെഞ്ചുവേദന വന്നയാൾ അവിടെത്തന്നെ കുഴഞ്ഞു വീണുവെന്ന് പറഞ്ഞ ക്ലിപ്പിംഗ്സിൽ കുഴഞ്ഞു വീണയാൾക്ക് പിന്നീട് എന്തു സംഭവിച്ചുവെന്ന് പറയുന്നില്ല.
മൻസൂർ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറില്ലെന്നും, പരിചയ സമ്പന്നരായ നഴ്സുമാരില്ലെന്നും വോയ്സ് റെക്കാർഡിൽ പറയുമ്പോൾ, മൻസൂർ ആശുപത്രിയിൽ 24 മണിക്കൂറും അത്യാഹിത വിഭാഗവും ഡ്യൂട്ടി ഡോക്ടറും സദാ സേവന സന്നദ്ധരാണ്. വോയ്സ് ക്ലിപ്പിംഗിൽ ആക്ഷേപമുന്നയിച്ചയാൾ സംസാരം ആരംഭിക്കുന്നതിന് മുമ്പ് ”അസ്്ലാമു അലൈക്കും” എന്ന് ഇസ്്ലാമിക രീതിയിൽ അഭിവാദ്യം ചെയ്യുന്നുണ്ടെങ്കിലും, സംസാരിക്കുന്നത് ആരാണെന്ന് ഒരു മിനുട്ട് നീളുന്ന വോയ്സ് ക്ലിപ്പിംഗ്സിന്റെ അവസാനം വരെ വെളിപ്പെടുത്തുന്നില്ല.
ക്ലിപ്പിംഗ്സ് പുറത്തുവിട്ടയാൾ പള്ളിക്കര സ്വദേശിയാണെന്ന് സംസാരത്തിൽ നിന്ന് മനസ്സിലാകുന്നുണ്ട്. നെഞ്ചുവേദനയുമായെത്തിയ ആൾക്ക് മൻസൂറിൽ ചികിത്സ ലഭിച്ചില്ലെന്ന് പറഞ്ഞ ആൾ, ഈ സംഭവങ്ങൾക്ക് ദൃക്സാക്ഷി റഫീഖ് കല്ലിങ്കാൽ ആണെന്ന് പറയുന്നുണ്ട്.
മൻസൂറിൽ പോകുന്നതിന് പകരം അരിമല ആശുപത്രിയിൽ പോകണമെന്നും ക്ലിപ്പിംഗ്സിൽ ആദ്യം തന്നെ എടുത്തു പറയുകയും, പള്ളിക്കര നിവാസികൾക്ക് കാഞ്ഞങ്ങാട്ടെ ആശുപത്രികളിൽ പോകുന്നതിനേക്കാൾ കാസർകോട്ടെ ആശുപത്രികളിൽ പോകാമെന്നും ക്ലിപ്പിംഗ്സിൽ പറയുന്നുണ്ട്.
ഈ ക്ലിപ്പിംഗ്സ് വാട്ട്സാപ്പുകളിൽ പടർന്നു പിടിച്ചതിന് തൊട്ടുപിന്നാലെ മറ്റൊരു വാട്ട്സാപ്പ് വോയ്സ് കൂടി സമൂഹ മാധ്യമങ്ങളിൽ എത്തി.
ആ ക്ലിപ്പിംഗ്സ് കേൾക്കുക: അസ്സലാമു അലൈക്കും… എന്റെ പേര് ഷംസീർ. മരിച്ച സമീറിന്റെ മരുമകൻ. എന്റെ സ്വന്തം കാർന്നോനാണ് മരിച്ചത്.
അദ്ദേഹം (കാർന്നോൻ) ആശുപത്രിയിലെത്തിയപ്പോൾ, മുക്കാൽ മണിക്കൂറോളം അദ്ദേഹത്തെ രക്ഷപ്പെടുത്താൻ വേണ്ടി രണ്ട് മൂന്ന് ഡോക്ടർമാർ പരിശ്രമിച്ചിരുന്നു.
പടച്ചോൻ വിളിച്ചതിനാൽ അയാൾ ആ വിളി കേട്ടു.
എങ്ങിനെയെങ്കിലും അയാളെ രക്ഷപ്പെടുത്താൻ 3 ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചിരുന്നു. ഞാൻ തൽസമയം ആശുപത്രിയിൽ തന്നെ ഉണ്ടായിരുന്നു.
”ഞാൻ എല്ലാം ലൈവ് ആയി കാണുന്നുണ്ടായിരുന്നു. അതുകൊണ്ട് ആശുപത്രിക്കെതിരെ വോയ്സ് ഇട്ടയാൾക്ക് ആശുപത്രിയുമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, അത് ആശുപത്രിയുമായി സംസാരിച്ചു തീർക്കേണ്ടതാണ്. അല്ലാതെ എന്റെ കാർന്നോൻ മരണപ്പെട്ട സംഭവത്തിൽ നിങ്ങളാരും എന്റെ കാർന്നോന്റെ മരണത്തിൽ ആശുപത്രിക്കെതിരെ വോയ്സ് ഇടേണ്ട കാര്യമില്ല.”
ഇതാണ് ഇന്നലെ രാത്രി വൈകി പുറത്തു വന്ന ആദ്യ വോയ്സ് ക്ലിപ്പിംഗ്സിനുള്ള മറുപടി ക്ലിപ്പിംഗ്സ്.
മൻസൂർ ആശുപത്രിയെ പൊതുജന മധ്യത്തിൽ അപകീർത്തിപ്പെടുത്താൻ കഴിഞ്ഞ കുറേ മാസങ്ങളായി ചിലരുടെ ഭാഗത്തു നിന്ന് തുടർച്ചയായി വാട്ട്സാപ്പ് വോയ്സുകൾ പുറത്തു വിട്ടുകൊണ്ടിരി ക്കുകയാണ്.