ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി : മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് റിപ്പോർട്ടിനെ “ഏകപക്ഷീയം” എന്ന് വിശേഷിപ്പിച്ച് വിദേശകാര്യ മന്ത്രാലയം. ഇന്ത്യയെ മനസിലാക്കാതെയുള്ള റിപ്പോർട്ട് ആണെന്നും കുറ്റപ്പെടുത്തിയിട്ടുണ്ട്. നിർദ്ദിഷ്ട ലക്ഷ്യങ്ങളോടെ നടത്തിയ പ്രസ്താവനകൾ തെറ്റായ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
കമ്മീഷന് ഓണ്‍ ഇന്റർനാഷണല്‍ റിലീജിയസ് ഫ്രീഡത്തിന്റെ വിശ്വാസ്യതയെയാണ് ഈ പരാമർശങ്ങൾ ബാധിക്കുന്നതെന്ന് ബാഗ്ചി പറഞ്ഞു. ഇന്ത്യയിൽ വിമർശകരെയും മതന്യൂനപക്ഷങ്ങളെയും അടിച്ചമർത്തുന്നു എന്നതുൾപ്പെടെയുള്ള വിമർശനങ്ങളാണ് സംഘടന റിപ്പോർട്ടിൽ ഉന്നയിച്ചിരിക്കുന്നത്.