തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂർണ്ണലോക്ക്ഡൗൺ ഒഴിവാക്കി. ഇനി മുതൽ ഒരു ഞായറാഴ്ചകളിലും സംസ്ഥാനത്ത് പൂർണ്ണ അടച്ചിടൽ ഉണ്ടാകില്ല. കഴിഞ്ഞയാഴ്ച അടക്കം നൽകിയ ഇളവുകൾ പരിശോധിച്ചാണ് ഇനി അങ്ങോട്ടുള്ള ഞായർ അടച്ചിടൽ തുടരേണ്ടെന്ന് സംസ്ഥാനസർക്കാർ തീരുമാനിച്ചത്.
എന്നാൽ എന്നാൽ കണ്ടെയ്ൻമെന്‍റ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള എല്ലാ ജാഗ്രതാ നിർദ്ദേശങ്ങളും അതേപോലെ തുടരും. ഇവിടങ്ങളിൽ നിയന്ത്രണങ്ങളിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല.
അതേസമയം, ജനങ്ങൾ സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ ജാഗ്രതാ നിർദ്ദേശങ്ങളും പാലിക്കണമെന്നും സംസ്ഥാനസർക്കാർ വ്യക്തമാക്കുന്നു.