കേരളത്തിൽ പത്തിന് ബലിപെരുന്നാൾ

കാഞ്ഞങ്ങാട് : ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതിനെത്തുടർന്ന് ജുലൈ ഒന്നിന് വെള്ളിയാഴ്ച ദുൽഹജ്ജ് മാസം ഒന്നായും ഇപ്രകാരം ബലി പെരുന്നാൾ ജുലൈ പത്തിന് ഞായറാഴ്ചയായും വിവിധ ഖാസിമാരും കേരള ഹിലാൽ കമ്മിറ്റിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമായും തിരുവനന്തപുരം പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിയും പ്രഖ്യാപിച്ചു.

കാഞ്ഞങ്ങാട് സംയുക്ത ഖാസി ജിഫ്്രി മുത്തുക്കോയ തങ്ങൾ, കാസർകോട് സംയുക്ത ഖാസി പ്രൊഫസർ കെ. ആലിക്കുട്ടി മുസ്്ല്യാർ, വിവിധ മഹല്ലുകളിൽ ഖാസിയായ പാണക്കാട്  സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, നാസർ ഹയ്യ് ശിഹാബ് തങ്ങൾ, സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം ഏ.പി. അബൂബക്കർ മുസ്്ലിയാരുടെ പ്രതിനിധി ഏ.പി. മുഹമ്മദ് മുസ്്ല്യാർ, ഇബ്രാഹിം ഖലീലുൽ ബുഖാരിയുടെ പ്രതിനിധി പി.വി. മുഹ്്യുദ്ദീൻകുട്ടി മുസ്്ല്യാർ, ഇമാമുമാരായ പി.എച്ച്. അബ്ദുൽ ഗഫാർ മൗലവി, നവാസ് മന്നാനി, ഇ.പി. അബൂബക്കർ ഖാസിമി എന്നിവരാണ് ബലിപെരുന്നാൾ പ്രഖ്യാപനം നടത്തിയത്.

LatestDaily

Read Previous

കെ. മാധവന്റെ ഭാര്യ മീനാക്ഷിയമ്മയുടെ മൃതദേഹം സംസ്ക്കരിച്ചു

Read Next

പുതുവൈ ഉപതെരഞ്ഞെടുപ്പിൽ  എൽഡിഎഫും യുഡിഎഫും പത്രിക നൽകി