ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : സിഗ്സ് ടെക്ക് ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് നീലേശ്വരം, ചന്തേര, ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട്, മേൽപ്പറമ്പ് പോലീസ് സ്റ്റേഷനുകളിൽ 19 കേസുകൾ കൂടി ഇന്ന് റജിസ്റ്റർ ചെയ്തു. ഇവയിൽ 8 കേസുകൾ നീലേശ്വരത്ത് മാത്രം റജിസ്റ്റർ ചെയ്യപ്പെട്ടയവാണ്. ചെറുവത്തൂർ തെക്കേ വളപ്പിലെ സുജാതയിൽ നിന്നും 3 തവണയായി 69,275 രൂപയാണ് ചിട്ടിക്കമ്പനി തട്ടിയെടുത്തത്. ഉപ്പിലിക്കൈ കിഴക്കേമേനിക്കോട്ടെ കണ്ണന്റെ ഭാര്യ കെ. എം. കല്യാണിയിൽ നിന്നും 2012-ൽ 1 ലക്ഷം രൂപ നിക്ഷേപമായി തട്ടിയെടുത്തുവെന്ന പരാതിയിൽ മറ്റൊരു കേസ് കൂടി ചന്തേര പോലീസ് റജിസ്റ്റർ ചെയ്തു
മടിക്കൈ അടുക്കത്ത് പറമ്പിലെ പി. നാരായണിയിൽ നിന്നും 50,000 രൂപ, അടുക്കത്ത് പറമ്പിലെ വി. വിമലയിൽ നിന്നും 10,000 രൂപ, അടുക്കത്ത് പറമ്പിലെ വി. സാവിത്രിയിൽ നിന്നും 25,000 രൂപ, നീലേശ്വരം പള്ളിക്കര കുഞ്ഞിപ്പുളിക്കാലിലെ കെ.വി.
ഹരിദാസിൽ നിന്നും 2 ലക്ഷം, മടിക്കൈ കോതോട്ട് പാറയിലെ കെ. നിഷയിൽ നിന്നും 40,714 രൂപ, കുഞ്ഞിപ്പുളിക്കാലിലെ കെ.വി. വത്സലയിൽ നിന്നും 1 ലക്ഷം, നീലേശ്വരം ചിറപ്പുറം കാരാട്ട് വീട്ടിൽ വി. സരോജിനിയിൽ നിന്നും 1 ലക്ഷം എന്നിങ്ങനെ തട്ടിയെടുത്തതിനും സ്ഥാപന നടത്തിപ്പുകാർക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. മാലോം കളപ്പുരയ്ക്കൽ ഹൗസിൽ പൊന്നമ്മയിൽ നിന്നും 848 രൂപ, മാലോം പറമ്പയിലെ ലക്ഷ്മിക്കുട്ടിയിൽ നിന്നും 10,298, പറമ്പയിലെ റോയ് സെബാസ്റ്റ്യനിൽ നിന്നും 20,000 എന്നീ തുകകൾ തട്ടിയെടുത്തതിന് ചിറ്റാരിക്കാൽ പോലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
പൊയിനാച്ചിയിലെ കെ. പ്രസീത് കുമാറിൽ നിന്നും 37,000 രൂപയും, പൊയിനാച്ചി വടക്കേ പറമ്പിലെ എൻ.ഏ. വിനോദിൽ നിന്നും 60,000 രൂപയും, പൊയിനാച്ചി മൊട്ട സുധീഷ് നിവാസിൽ ഇ. ദാമോദരൻ നായരിൽ നിന്നും 1 ലക്ഷം രൂപയും സിഗ്സ് ടെക്ക് ചിട്ടിക്കമ്പനി തട്ടിയെടുത്തു.