ഷാരൂഖ് ഖാന്‍ ചിത്രം ജവാന്റെ ഒടിടി അവകാശം സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

ഷാരൂഖ് ഖാൻ നായകനാവുന്ന ‘ജവാൻ’ പ്രഖ്യാപന സമയം മുതൽ വളരെയധികം ശ്രദ്ധ നേടിയ സിനിമയാണ്. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. നെറ്റ്ഫ്ലിക്സ് 120 കോടി രൂപയ്ക്കാണ് സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. തിയേറ്റർ റിലീസിന് ശേഷം ചിത്രം ഒടിടിയിൽ റിലീസ് ചെയ്യും. ജവാൻ അടുത്ത വർഷം ജൂലൈയിൽ സ്ക്രീനുകളിൽ എത്തും.
ഷാരൂഖ് ഖാൻ പ്രധാന വേഷങ്ങളിൽ എത്തുന്ന അറ്റ്ലിയുടെയും നയന്താരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ‘ജവാൻ’. ആർമി ഓഫീസറുടെ വേഷത്തിലാണ് കിംഗ് ഖാൻ ചിത്രത്തിൽ എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കഥാപാത്രത്തിന് ഒന്നിലധികം പ്രത്യക്ഷപ്പെടലുകൾ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

K editor

Read Previous

ഉദയ്പൂര്‍ കൊലപാതകം; ന്യായീകരിക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്രം

Read Next

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ജാമ്യം നിഷേധിച്ച് കോടതി