ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവ’ന്റെ ആദ്യ ഭാഗം സെപ്റ്റംബർ 30 ന് തീയേറ്ററുകളിലെത്തും. നേരത്തെ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറങ്ങിയിരുന്നു. ഇപ്പോൾ ‘ചോളർ കമിങ് സൂൺ’ എന്ന മോഷൻ പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ട്. മോഷൻ പോസ്റ്റർ ലൈക്ക പ്രൊഡക്ഷൻസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
പ്രശസ്ത എഴുത്തുകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ തഞ്ചാവൂരിൽ ബൃഹദീശ്വര ക്ഷേത്രം നിർമ്മിച്ച രാജാ രാജ ചോളൻ ഒന്നാമൻ അരുൾമൊഴി വർമ്മന്റെ കഥയാണ് പൊന്നിയിൻ സെൽവൻ. ‘പൊന്നിയിൻ സെൽവൻ’ രണ്ട് ഭാഗങ്ങളായാണ് നിർമ്മിക്കുന്നത്. ‘ചെക്ക ചിവന്ത വാന’ത്തിന് ശേഷം മണിരത്നം ചെയ്യുന്ന ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’.
ഇന്ത്യയിലെ ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രമാണ് പൊന്നിയിൻ സെൽവൻ. 500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. മണിരത്നവും എഴുത്തുകാരൻ ബി ജയമോഹനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. എ.ആർ. റഹ്മാനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി , അശ്വിൻ കകുമാനു, റിയാസ് ഖാൻ, ഐശ്വര്യ റായ് , ശോഭിത ധുലിപാല, ജയചിത്ര എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.