ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഭർത്താവ് വിദ്യാസാഗറിന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പങ്കുവയ്ക്കരുതെന്ന് നടി മീന.
തന്റെയും കുടുംബത്തിന്റെയും സ്വകാര്യതയും വേദനയും മാനിക്കണമെന്നും നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ‘എന്റെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ ആകസ്മികമായ വിയോഗത്തിന്റെ വേദന ഞങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഈ സന്ദർഭത്തിൽ, ദയവായി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാനും കടന്നുപോകുന്ന സാഹചര്യം മനസിലാക്കാനും എല്ലാ മാധ്യമങ്ങളോടും ഞാൻ അഭ്യർത്ഥിക്കുന്നു. ദയവായി അത്തരം വാർത്തകൾ നൽകുന്നത് നിർത്തുക. മാനസിക പിരിമുറുക്കത്തിന്റെ ഈ സമയത്ത് കൂടെ നിന്ന എല്ലാ നല്ല മനസ്സുകൾക്കും നന്ദി പറയാൻ ആഗ്രഹിക്കുന്നു’ മീന പറഞ്ഞു.