രാഷ്ട്രപതി തിരഞ്ഞെടുപ്പ്; പ്രതിപക്ഷ വിജയസാധ്യതയില്‍ സംശയം പ്രകടിപ്പിച്ച് മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥി വിജയിക്കാനുള്ള സാധ്യതയിൽ സംശയം പ്രകടിപ്പിച്ചു. ബി.ജെ.പിക്ക് വിജയിക്കാൻ മതിയായ അംഗബലമുണ്ടെന്നും ദ്രൗപദി മുർമു മികച്ച സ്ഥാനാർത്ഥിയാണെന്നും മമത ബാനർജി പറഞ്ഞു.

കൊൽക്കത്തയിലെ ഇസ്കോണിൽ രഥയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മമത ബാനർജി. സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിക്കായി വലിയ തയ്യാറെടുപ്പുകൾ നടത്തുകയും മറ്റ് പ്രതിപക്ഷ പാർട്ടികളുമായി മാരത്തണ്‍ ചർച്ചകൾ നടത്തുകയും ചെയ്ത നേതാവാണ് മമത ബാനർജി.

ഏറെ അന്വേഷണങ്ങൾക്കൊടുവിലാണ് തൃണമൂൽ കോണ്‍ഗ്രസ് നേതാവ് യശ്വന്ത് സിൻഹയെ രാഷ്ട്രപതി സ്ഥാനത്തേക്ക് ശുപാർശ ചെയ്തത്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പ് യശ്വന്ത് സിൻഹ തൃണമൂൽ കോണ്‍ഗ്രസ് വിട്ടിരുന്നു. എന്നാൽ, രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് പോലും എൻ.ഡി.എ സ്ഥാനാർത്ഥിക്ക് പിന്തുണ ലഭിച്ചിട്ടുണ്ട്.

K editor

Read Previous

‘വിജയ് ബാബുവിന്റെ മുന്‍കൂര്‍ജാമ്യം റദ്ദാക്കണം’; അതിജീവിത സുപ്രീംകോടതിയിൽ

Read Next

മണിപ്പൂർ മണ്ണിടിച്ചിൽ; 81 പേർ മരിച്ചു, 55 പേർക്കായി തിരച്ചിൽ