ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കത്തിന് മറുപടി നൽകിയില്ലെന്ന രാഹുലിൻറെ വാദം തെറ്റാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാഹുലിന് നൽകിയ കത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടു.
2022 ജൂണ് എട്ടിന് ബഫർസോൺ വിഷയത്തിൽ വയനാട് എംപി രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് ജൂണ് 13ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചിരുന്നു. ജൂണ് 23നാണ് മുഖ്യമന്ത്രി കത്തിലൂടെ രാഹുലിൻ മറുപടി നൽകിയത്. സുപ്രീം കോടതി വിധിക്ക് ശേഷം ബഫർസോൺ വിഷയത്തിൽ ഉന്നയിച്ച എല്ലാ ആശങ്കകളും മതിയായ നടപടികളിലൂടെ പരിഹരിക്കുമെന്നും വരുന്ന പാർലമെൻറ് സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കണമെന്നും കത്തിൽ പരാമർശിച്ചിട്ടുണ്ട്.
ബഫർസോൺ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നിലപാടിനെതിരെ വയനാട്ടിൽ യു.ഡി.എഫ് നടത്തിയ റാലി ഉദ്ഘാടനം ചെയ്യവെയാണ് രാഹുൽ മുഖ്യമന്ത്രിയെ വിമർശിച്ചത്. ബഫർ സോണിൽ റെസിഡൻഷ്യൽ ഏരിയകൾ പാടില്ലെന്നാണ് യു.ഡി.എഫിൻറെ നിലപാട്. ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് എൽ.ഡി.എഫും മുഖ്യമന്ത്രിയും അവസാനിപ്പിക്കണം. പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.