ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : ഇന്ത്യൻ രൂപയുടെ മൂല്യം കൂപ്പുകുത്തുമ്പോൾ ഗൾഫ് കറൻസിയുടെ വിനിമയ നിരക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി നിൽക്കുന്നു. യു.എ.ഇ.ദിർഹത്തിന് നാല് മാസത്തിനിടെ ഒരു രൂപയോളം വർധിച്ചു. ഏപ്രിലിൽ ഒരു ദിർഹത്തിന് 20 രൂപ 50 പൈസയുണ്ടായത് കഴിഞ്ഞ ദിവസം 21 രൂപ 51 പൈസയായി വർധിച്ചു.
മറ്റ് ഗൾഫ് രാജ്യങ്ങളിലെ കറൻസിക്കും സമാന രീതിയിൽ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം സൗദി റിയാലിന് 21 രൂപ 05 പൈസയും ഖത്തർ റിയാലിന് 21 രൂപ 70 പൈസയും ഒമാൻ റിയാലിന് 205 രൂപ 21 പൈസയും കുവൈറ്റ് ദിനാറിന് 257 രൂപ 45 പൈസയും ബഹറൈൻ ദിനാറിന് 209 രൂപ59 പൈസയുമാണ് നിരക്ക്.
കൂടിയ വിനിമയ നിരക്ക് ലഭ്യമായതോടെ ഗൾഫ് മേഖലയിൽ നിന്ന് നാട്ടിലേക്ക് വൻതോതിൽ പണമയക്കുന്നുണ്ട്. ദുബായിയിലെ വിനിമയ എക്സേഞ്ചുകളിൽ വലിയ തോതിൽ പണമയക്കുന്നവരുടെ തിരക്കുണ്ട്. അതേ സമയം വരും ദിവസങ്ങളിൽ ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്കിൽ ഇനിയും മാറ്റമുണ്ടാവുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന പ്രവാസികളുണ്ട്.
മാസാവസാനമായതിനാൽ അടുത്ത ദിവസം ശമ്പളം ലഭിച്ച് തുടങ്ങുന്നതോടെ എക്സേഞ്ചുകൾ വഴിയും വാണിജ്യ ബാങ്കുകൾ വഴിയും നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാവുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.