ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി എ.ഡി.ജി.പി വിജയ് സാഖറെ. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ ഉടൻ പിടികൂടാൻ പൊലീസിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പൊലീസ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം ആരംഭിച്ചതെന്നും വിജയ് സാഖറെ പറഞ്ഞു. അക്രമത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്.
അക്രമി ഒരാൾ മാത്രമാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇക്കാര്യം പോലീസിന് വ്യക്തമാണെന്ന് വിജയ് സാഖറെ പറഞ്ഞു. അതേസമയം, അക്രമത്തെ തുടർന്ന് വലിയ വിവാദങ്ങളാണ് ഇപ്പോൾ സംസ്ഥാനത്തുടനീളം കത്തിപ്പടരുന്നത്.