ബിജെപി ദേശീയ സമിതി യോഗം; ഹൈദരാബാദിൽ തുടക്കം

ഹൈദരാബാദ്: ബിജെപി ദേശീയ സമിതി യോഗം ഇന്ന് ഹൈദരാബാദിൽ ആരംഭിക്കും. ജനറൽ സെക്രട്ടറിമാരുടെ സമ്മേളനത്തോടെ ദേശീയ കമ്മിറ്റി യോഗം ആരംഭിക്കും. ആദ്യ ദിവസം ദേശീയ അധ്യക്ഷൻ ജെപി നദ്ദ റോഡ് ഷോ നടത്തും. അവസാന ദിവസം പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയും ദേശീയ സമിതി യോഗത്തിൻറെ ഭാഗമാകും.

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ചർച്ച ചെയ്യുക എന്നതാണ് സമ്മേളനത്തിൻറെ പ്രധാന അജണ്ട. തെലങ്കാനയിൽ പാർട്ടിക്ക് കൂടുതൽ ഗുണം ചെയ്യുന്ന രാഷ്ട്രീയ തന്ത്രങ്ങൾ യോഗം ആസൂത്രണം ചെയ്യും. ദേശീയ ഭാരവാഹികൾ, നിർവാഹക സമിതി അംഗങ്ങൾ, സംസ്ഥാന പ്രസിഡൻറുമാർ, സംഘടനാ സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ബി.ജെ.പിയുടെ എട്ട് വർഷത്തെ ഭരണവും വികസനവും വിശദീകരിക്കുന്ന പ്രമേയം യോഗത്തിൽ അവതരിപ്പിക്കും.

Read Previous

ബോളിവുഡ് ചിത്രം ഏക് വില്ലൻ റിട്ടേൺസിൻ്റെ ട്രെയ്‌ലർ റിലീസ് ചെയ്തു

Read Next

പാചക വാതകത്തിൻ്റെ വില കുറഞ്ഞു; വാണിജ്യ സിലിണ്ടർ വിലയിൽ 188 രൂപയുടെ കുറവ്