ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ശ്രീനഗർ: ശ്രീനഗറിൽ രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ അറസ്റ്റ് ചെയ്തു. മധ്യ കശ്മീരിലെ ശ്രീനഗർ ജില്ലയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശ്രീനഗർ പൊലീസും രാഷ്ട്രീയ റൈഫിൾസിൻറെ സംഘവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവർ പിടിയിലായത്. അറസ്റ്റിലായവരിൽ നിന്ന് വിവിധ തരത്തിലുള്ള ആയുധങ്ങളും കണ്ടെടുത്തു.
ഖ്രൂ പാംപോർ സ്വദേശി നവീദ് ഷാഫി വാനി, കദ്ലബൽ പാംപോർ സ്വദേശി ഫൈസാൻ റാഷിദ് തെലി എന്നിവരാണ് അറസ്റ്റിലായത്. നാല് പിസ്റ്റളുകൾ, വെടിയുണ്ടകൾ, 16 ജലാറ്റിൻ സ്റ്റിക്കുകൾ, ഒരു ഗ്രനേഡ് എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തു.
ഭീകരരുടെ നീക്കത്തെക്കുറിച്ചുള്ള ഇൻറലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് പ്രത്യേക സംഘത്തെ വിൻയസിച്ചു. സനത് നഗർ ചൗക്ക്-രംഗ്രെത്ത് റോഡ് പ്രദേശത്ത് നിന്നാണ് രാഷ്ട്രീയ റൈഫിൾസ് സംഘം ഒരു ഭീകരനെ പിടികൂടിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടാമത്തെ ഭീകരനെ പാംപോർ പ്രദേശത്ത് നിന്നാണ് പിടികൂടിയതെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.