ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി ഇതുവരെ 2.72 ലക്ഷം പേർ വ്യോമസേനയിൽ ചേരാൻ രജിസ്റ്റർ ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ മുഖ്യവക്താവ് എ ഭരത് ഭൂഷൺ ബാബുവാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 24ന് ആരംഭിച്ച രജിസ്ട്രേഷന്റെ അവസാന തീയതി ജൂലൈ 5 ആണ്.
ജൂൺ 14 നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്, ഇതിന് പിന്നാലെയാണ് രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നത്. ബീഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ട്രെയിനുകൾ കത്തിക്കുന്നതുൾപ്പെടെ വ്യാപകമായ അക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തുടർന്ന് സർക്കാർ പ്രായപരിധി 17.5 ൽ നിന്ന് 21 ആക്കി മാറ്റി. ഉയർന്ന പ്രായപരിധി 21 ൽ നിന്ന് 23 ആയും ഉയർത്തി.