ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അറബിക്കടലിൽ ചിത്രീകരിച്ച ആക്ഷൻ ത്രില്ലർ ചിത്രം അടിത്തട്ട് നാളെ തീയേറ്ററുകളിലെത്തും. കൊന്തയും പൂണൂലും, ഡാർവിന്റെ പരിണാമം, പോക്കിരിസൈമൺ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിജോ ആൻറണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മിഡിൽ മാർച്ച് സ്റ്റുഡിയോസിൻറെ ബാനറിൽ കാനനിൽ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്.
സൂസൻ ജോസഫ്, സിൻ ട്രീസ എന്നിവരാണ് നിർ മ്മാതാക്കൾ. കേരളത്തിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമായ നീണ്ടകരയിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടായ ഇന്ത്യ, അതിലെ ഏഴ് ക്രൂ അംഗങ്ങൾ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, പ്രശാന്ത് അലക്സാണ്ടർ, മുരുകൻ മാർട്ടിൻ, ജോസഫ് യേശുദാസ്, സാബുമോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കാൻ ശീലമുള്ള മത്സ്യത്തൊഴിലാളികളുടെ ചുറുചുറുക്കും അതിജീവനവുമാണ് അടിത്തട്ടിലെ പ്രമേയം. ദേശീയതലത്തിൽ പ്രശംസ നേടിയ തമിഴ് ചിത്രമായ ആടുകളത്തിലൂടെ പ്രശസ്തി നേടിയ ജയപാലൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അത്യാധുനിക ചിത്രീകരണ സംവിധാനങ്ങൾ ഉപയോഗിച്ച് വിഷ്വൽ എഫക്ട്സ് സഹായമില്ലാതെ ഉൾക്കടലിൽ പൂർത്തിയാക്കിയ ചിത്രം തികച്ചും പ്രേക്ഷകർക്ക് വേറിട്ട ഒരു ദൃശ്യാനുഭവമായിരിക്കും എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.