റൂം ക്വാറന്റൈയിനിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ കേസ്

കാസർകോട്: റൂം ക്വാറന്റൈയിനിലുള്ളവര്‍   പുറത്തിറങ്ങിയാല്‍ പോലീസ് നടപടി ശക്തമാക്കും.

റൂം ക്വാറന്റൈയിന്‍ നിബന്ധന പാലിക്കാത്തവര്‍ക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരം രണ്ട് വര്‍ഷം കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരം കേസെടുക്കും.

കഴിഞ്ഞ ദിവസം റൂം ക്വാറന്റൈയിന്‍ ലംഘിച്ചതിന് ഒമ്പത്  പേര്‍ക്കെതിരെ  പകര്‍ച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം പോലീസ് കേസ്സെടുത്തിട്ടുണ്ട്. ഇവരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപന ക്വാറന്റൈയിനിലേക്ക് മാറ്റി.

റൂം ക്വാറന്റൈയിന്‍ ലംഘിക്കുന്നവരെ കുറിച്ചുള്ള വിവരം വാര്‍ഡതല് ജാഗ്രതാസമിതികള്‍ പഞ്ചായത്ത് – മുനിസിപ്പല്‍ സെക്രട്ടറിമാരെ ഉടന്‍ അറിയിക്കണം.

വാര്‍ഡ്തല ജാഗ്രത സമിതി ശക്തമായ ജാഗ്രത പാലിക്കണം. സമ്പര്‍ക്കം വഴിയുള്ള രോഗ വ്യാപനം തടയുന്നതിന് ഈ നടപടികള്‍ അനിവാര്യമാണ്.

സാമൂഹിക അകലം കര്‍ശന പാലിക്കണം. ആളുകള്‍ കൂട്ടം കൂടുന്നതായും പൊതു ഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നത് കുറഞ്ഞുവരുന്നതായും ശ്രദ്ധയില്‍പ്പെട്ടതായി ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗം വിലയിരുത്തി.

നിയന്ത്രണം പാലിക്കാതെയുള്ള കൂടിച്ചേരലുകള്‍ ഒഴിവാക്കണം. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ചിലര്‍ കായിക വിനോദങ്ങളില്‍  ഏര്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.  ഒരു കാരണവശാലും ഇത് അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

Read Previous

വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌കാരത്തിന് പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം: സാമൂഹിക അകലം പാലിക്കണം

Read Next

സൈബർ ലഹളയ്ക്ക് പിന്നിൽ