ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കേന്ദ്രത്തിന്റെ നിബന്ധനകൾ പാലിക്കുമെന്ന് ട്വിറ്റർ അറിയിച്ചു. ഐടി നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുമെന്നാണ് ട്വിറ്റർ അറിയിച്ചത്. രാജ്യത്തെ പുതിയ ഐടി നയങ്ങളും നിയമങ്ങളും പാലിക്കാൻ കേന്ദ്ര സർക്കാർ ഇന്നലെ ട്വിറ്ററിന് ‘അന്ത്യശാസനം’ നൽകിയിരുന്നു. സമൂഹമാധ്യമമായ ട്വിറ്ററിന് കേന്ദ്ര സർക്കാർ ഇതുവരെ നൽകിയ എല്ലാ ഉത്തരവുകളിലും ജൂലൈ നാലിനകം നടപടിയെടുക്കണമെന്നായിരുന്നു മുന്നറിയിപ്പ്.
മെയ് 27 ന് പുറപ്പെടുവിച്ച ഉത്തരവിൽ, അതിന് തയ്യാറല്ലെങ്കിൽ, ട്വിറ്ററിന് ഇപ്പോൾ ലഭിക്കുന്ന പ്രത്യേക മധ്യവർത്തി പദവി റദ്ദാക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. മുമ്പും നിരവധി തവണ കേന്ദ്രവും ട്വിറ്ററും തമ്മിൽ സംഘർഷം ഉണ്ടായിട്ടുണ്ട്. മെയ് 26 ന് കേന്ദ്ര നിർദേശപ്രകാരം 80 ട്വിറ്റർ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തതായി ട്വിറ്റർ പ്രഖ്യാപിച്ചിരുന്നു.
മധ്യവർത്തി പദവി നഷ്ടപ്പെട്ടാൽ, പിന്നീട് ട്വിറ്ററിൽ വരുന്ന എല്ലാ കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം അവർക്കായിരിക്കുമെന്നും നടപടിക്രമങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട അവസാന അറിയിപ്പാണിതെന്നും കേന്ദ്രം വ്യക്തമാക്കി. ഇന്റർനാഷണൽ പ്ലാറ്റ്ഫോമായ ഫ്രീഡം ഹൗസ്, മാധ്യമപ്രവർത്തകർ, രാഷ്ട്രീയക്കാർ, കർഷക പ്രക്ഷോഭത്തെ പിന്തുണച്ചവർ എന്നിവരുടെ അക്കൗണ്ടുകൾ റദ്ദാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതിനുപുറമെ, മറ്റ് പല ഉത്തരവുകളും ട്വിറ്റർ പാലിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.