‘താരസംഘടന സ്വകാര്യ സ്വത്താണെന്ന് ധരിക്കരുത്’

കൊച്ചി: നടൻ ഇടവേള ബാബുവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടനും എംഎൽഎയുമായ കെ ബി ഗണേഷ് കുമാർ. താരസംഘടന സ്വകാര്യ സ്വത്താണെന്ന് കരുതരുതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. താരസംഘടന ഒരു ക്ലബ്ബാണെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നത് എന്തിനാണെന്ന് ഇടവേള ബാബു പറയണം. ആരെ സംരക്ഷിക്കാനാണ് ഈ പ്രസ്താവന? ക്ലബ്ബിന്റെ ഇംഗ്ലീഷ് അർത്ഥം പഠിക്കുന്നതിന് മുമ്പ് ആ കുട്ടിയുടെ ചോദ്യത്തിന് ഉത്തരം നൽകാൻ ബാബു തയ്യാറാവണമെന്നും ഗണേഷ് ആവശ്യപ്പെട്ടു.കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ വൈസ് ചെയർമാനായി ഇടവേള ബാബുവിനെ ഇരുത്തിയത് ​ഗണേഷ് കുമാറാണ്. ഒരുപക്ഷേ അദ്ദേഹം അത് മറന്നിരിക്കാം. നേരത്തെ വൈസ് ചെയർമാൻ പദവി ഉണ്ടായിരുന്നില്ല. അദ്ദേഹം ചിലപ്പോൾ അമ്മ കണ്ടുപിടിച്ച ആളായിരിക്കാം. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലേക്ക് ഇത്രയധികം പേരെ വലിച്ചിഴച്ചതിൽ സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Previous

ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി ആയേക്കും

Read Next

‘സവർക്കറെ അപമാനിക്കുന്നത് സഹിക്കില്ല’; നടി സ്വര ഭാസ്കറിനെതിരെ വധഭീഷണി