ഭൂമി ഇടപാട് കേസ്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉടന്‍ ഹാജരാകേണ്ട

കാക്കനാട്: ഭൂമി ഇടപാട് കേസില്‍ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് താൽക്കാലിക ആശ്വാസം. കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണയ്ക്ക് ഉടൻ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി കേസ് ഇനി പരിഗണിക്കുന്നതുവരെ കർദിനാളിന് ഹാജരാകേണ്ടി വരില്ല. മജിസ്ട്രേറ്റിന് മുന്നിൽ നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച ഹാജരാകാൻ കർദിനാളിനോട് മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടിരുന്നു. ഭൂമിയിടപാട് കേസ് രണ്ടാഴ്ചയ്ക്ക് ശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും. സർക്കാരിന്റ പുറമ്പോക്ക് ഭൂമിയുള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ ഹൈക്കോടതി നേരത്തെ സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ടിരുന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാർ ജോർജ് ആലഞ്ചേരി ഹർജി നൽകിയിരുന്നു.

K editor

Read Previous

‘ഓപ്പറേഷന്‍ താമര’ മഹാരാഷ്ട്രയിലും ലക്ഷ്യം കണ്ടു

Read Next

ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി ആയേക്കും