‘ഓപ്പറേഷന്‍ താമര’ മഹാരാഷ്ട്രയിലും ലക്ഷ്യം കണ്ടു

മുംബൈ: കർണാടകയിലും പുതുച്ചേരിയിലും പച്ചക്കൊടി കാട്ടിയ ‘ഓപ്പറേഷൻ താമര’ എന്ന ബി.ജെ.പി നാടകം മഹാരാഷ്ട്രയിലും വിജയിച്ചു. ബി.ജെ.പിയെ ശക്തമായി പ്രതിരോധിച്ച് 2019 ൽ അധികാരത്തിൽ വന്ന ഉദ്ധവ് താക്കറെ സർക്കാർ രണ്ടര വർഷത്തിന് ശേഷമാണ് ബി.ജെ.പിയുടെ മറ്റൊരു രാഷ്ട്രീയ നാടകം കാരണം പുറത്തുപോകുന്നത്.

288 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് ഭീഷണിയില്ലെന്ന് വിശ്വസിച്ച ശിവസേനയുടെ കണക്കുകൂട്ടൽ തെറ്റിച്ചാണ് ഏക്നാഥ് ഷിൻഡെയെ ഉപയോഗിച്ച് മഹാരാഷ്ട്രയിൽ ബിജെപിയുടെ ‘ഓപ്പറേഷൻ താമര’ വിജയിച്ചത്.

സ്വതന്ത്രരും ചെറുപാർട്ടികളും ഉൾപ്പെടെ 169 എം.എൽ.എമാരുടെ പിന്തുണയോടെ അധികാരത്തിലെത്തിയ ഉദ്ദവ് സർക്കാരിന്റ അംഗബലം വിമത നീക്കത്തോടെ 111 ആയി താഴ്ന്നിരുന്നു. കേവലഭൂരിപക്ഷത്തിന് 145 സീറ്റുകളാണ് വേണ്ടത്. സ്വതന്ത്രരടക്കം 50 പേരാണ് വിമതപക്ഷത്ത്.

K editor

Read Previous

നഷ്ടങ്ങളും പീഡനങ്ങളും ഉണ്ടായാലും പിന്നോട്ടില്ല: ആർ ബി ശ്രീകുമാർ

Read Next

ഭൂമി ഇടപാട് കേസ്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉടന്‍ ഹാജരാകേണ്ട