രണ്ടാം ടി20; ടോസ് നേടിയ ഹാര്‍ദിക് ബാറ്റിങ് തിരഞ്ഞെടുത്തു

അയർലാന്റ് : അയര്‍ലന്റിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഋതുരാജ് കളിക്കാത്തതിനാൽ ഇഷാൻ കിഷനൊപ്പം സഞ്ജു ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. ഉമ്രാൻ മാലിക് ഇന്ത്യൻ ടീമിൽ സ്ഥാനം നിലനിർത്തി.

ആദ്യ മത്സരത്തിൽ ഇന്ത്യ അയർലാന്റിനെ 7 വിക്കറ്റിന് തോൽപ്പിച്ചിരുന്നു. ഹാർദിക് പാണ്ഡ്യ നയിക്കുന്ന ഇന്ത്യൻ ടീം ഇന്നും ജയിച്ചാൽ പരമ്പര സ്വന്തമാകും. ഇന്ത്യന്‍ ക്യാപ്റ്റനായി ഹാര്‍ദിക്കിനും സീനിയര്‍ ടീമിന്റെ മുഖ്യ കോച്ചായി വി വി എസ് ലക്ഷ്മണിനും ആദ്യ കിരീടം കൂടിയാകും.

K editor

Read Previous

‘777 ചാർലി’; കേരള ബോക്‌സ് ഓഫീസിൽ ചിത്രം 17 ദിവസം കൊണ്ട് നേടിയത് 4.05 കോടി രൂപ

Read Next

കേരള ബ്ലാസ്റ്റേഴ്സ് ബ്രിട്ടണിലേക്ക്; നെക്സ്റ്റ് ജെൻ കപ്പ് ജൂലൈയിൽ