ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി : കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി ‘അമ്മ’. ക്ലബ് എന്ന വാക്കിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് അമ്മ ജനറൽ സെക്രട്ടറി വ്യക്തമാക്കി. ക്ലബ്ബ് എന്ന പദം ചീട്ടുകളിക്കാനും മദ്യപിക്കാനുമുള്ള ഒരു വേദിയായി കാണരുത്. അറിഞ്ഞോ അറിയാതെയോ മാപ്പ് പറയാൻ തയ്യാറാണെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ബഹുമാനപ്പെട്ട ശ്രീ. കെ.ബി. ഗണേഷ് കുമാർ, 26.06.2022 ന് ചേർന്ന ‘അമ്മ’ ജനറൽ ബോഡി യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ ‘അമ്മ’ ഒരു ക്ലബ്ബാണെന്ന എന്റെ പ്രസ്താവനയെ വിമർശിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയെ വിമർശിക്കുന്ന താങ്കളുടെ പ്രസ്താവനകൾ ഞാൻ കണ്ടതുകൊണ്ടാണ് ഈ കത്ത് എഴുതുന്നത്. ക്ലബ് ഒരു മോശം വാക്കാണെന്ന് ഞാൻ കരുതുന്നില്ല. ‘ക്ലബ്’ എന്ന വാക്കിന്റെ അർത്ഥം ‘ഒരു പ്രത്യേക ഇൻട്രെസ്റ്റ് അല്ലെങ്കിൽ ആക്ടിവിറ്റിക്ക് സമർപ്പിച്ചിരിക്കുന്ന അസോസിയേഷൻ’ എന്നാണ്. വിക്കിപീഡിഡിയയിൽ ഇങ്ങനെ പറയുന്നു:- ഒരു പൊതു താൽപ്പര്യമോ ലക്ഷ്യമോ ഉപയോഗിച്ച് ഐക്യപ്പെടുന്ന ആളുകളുടെ കൂട്ടായ്മയാണ് ക്ലബ്. ഉദാഹരണത്തിന് , സ്വമേധയാ അല്ലെങ്കിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഒരു സേവന ക്ലബ് നിലവിലുണ്ട്. ഹോബികൾ, സ്പോർട്സ്, സാമൂഹിക പ്രവർത്തന ക്ലബ്ബുകൾ, രാഷ്ട്രീയവും മതപരവുമായ ക്ലബ്ബുകൾ തുടങ്ങിയവയ്ക്കായി സമർപ്പിച്ചിരിക്കുന്ന ക്ലബ്ബുകൾ ഉണ്ട്.