4000 കോടിയുടെ സാമ്പത്തിക തട്ടിപ്പിലുൾപ്പെട്ട ഐഏഎസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു

ബംഗളൂരു: കർണ്ണാടകയില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണം നേരിടുന്ന മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

ബി.എം വിജയശങ്കര്‍ 59, എന്ന ഓഫീസറാണ് മരിച്ചത്. വൺ മോണിട്ടറി അഡൈ്വസറി പ്രൈവറ്റ് ലിമിറ്റഡ് (ഐഎംഎ) എന്ന സ്ഥാപനത്തിന്റെ പേരില്‍ നിക്ഷേപകര്‍ക്ക് വലിയ ഓഫറുകള്‍ നല്‍കി നിക്ഷേപം സ്വീകരിച്ച് നടത്തിയ തട്ടിപ്പ്. കേസില്‍ ആരോപണം നേരിടുന്നവരില്‍ പ്രധാനിയാണ് വിജയശങ്കര്‍.

എച്ച്.ഡി കുമാരസ്വാമി സഖ്യ സര്‍ക്കാരിന്റെ കാലത്ത് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഇദ്ദേഹത്തിനെതിരെ അന്വേഷണം നടത്തിയിരുന്നു.

ഐഎംഎ ഉടമ മന്‍സൂര്‍ ഖാനില്‍ നിന്ന് ഒന്നര കോടി രൂപ കൈക്കൂലി കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലായില്‍ വിജയ്ശങ്കര്‍ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി.

ഇതിന് ശേഷം ഇയാള്‍ കടുത്ത വിഷാദരോഗത്തിന് അടിപ്പെട്ടിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് ജനുവരിയില്‍ കേസ് സി.ബി.ഐക്ക് കൈമാറിയത്.

കർണ്ണാടക, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്ക് ആളുകളെ ചേര്‍ത്ത നിക്ഷേപ പദ്ധതിയായിരുന്നു ഐഎംഎ. കൂടുതലായും മുസ്ലീം സമൂഹത്തില്‍ നിന്നുള്ളവരാണ് നിക്ഷേപകർ.

‘ഹലാല്‍’ നിക്ഷേപ പദ്ധതിയാണെന്നും ഇതിലെ പണം കടവായ്പ, മദ്യവുമായി ബന്ധപ്പെട്ട ബിസിനസ്, വിനോദ പരിപാടികള്‍ തുടങ്ങിയ ‘ഹറാം’ ആയ പരിപാടികള്‍ക്ക് ഉപയോഗിക്കില്ലെന്ന് കമ്പനി ഉടമകള്‍ അവകാശപ്പെട്ടിരുന്നു.

ശരിയത്ത് പ്രകാരമായിരിക്കും കമ്പനി  പ്രവര്‍ത്തിക്കുകയെന്നും,  ഉറപ്പ് നല്‍കിയിരുന്നു.

കർണ്ണാടക അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് ഉദ്യോഗസ്ഥനായ വിജയശങ്കറിന് പിന്നീടാണ് ഐഎഎസ് നല്‍കുകയായിരുന്നു.

കേസ്സില്‍ പെടുമ്പോള്‍ ബംഗളൂരു അര്‍ബന്‍ ജില്ലാ ഡെപ്യുട്ടി കമ്മീഷണറായിരുന്നു.

കേസില്‍ മുഖ്യപ്രതികളായ വിജയശങ്കറിനെയും രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരേയും പ്രോസിക്യുട്ട് ചെയ്യാന്‍ സി.ബി.ഐ അടുത്തകാലത്ത് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു.

നിക്ഷേപകരില്‍ നിന്നും അനധികൃത മാര്‍ഗത്തില്‍ മന്‍സൂര്‍ ഖാനും മറ്റുള്ളവരും വന്‍തുക തട്ടിയെടുക്കുന്നത് ആദായ നികുതി വകുപ്പിനും റിസര്‍വ് ബാങ്കിനും സംശയമുയർത്തിയിരുന്നു.

നിക്ഷേപത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ബി.ഐ സംസ്ഥാന സര്‍ക്കാരിന് കത്തു നല്‍കിയയിരുന്നു.

നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ വിജയശങ്കറെയാണ് നിയോഗിച്ചിരുന്നത്.

എന്നാല്‍ മന്‍സൂര്‍ ഖാന്റെ തട്ടിപ്പ് മൂടിവയ്ക്കാന്‍ വിജയശങ്കറും, അസിസ്റ്റന്റ് കമ്മീഷണര്‍ എല്‍.സി നാഗ്‌രാജും ചേര്‍ന്ന് ഒന്നര ക്കോടി രൂപ കൈക്കൂലി കൈപ്പറ്റുകയായിരുന്നു.

തുടര്‍ന്ന് ദുബായിലേക്ക് കടന്ന മന്‍സൂര്‍ ഖാനെ ജൂലായ് 19ന് അറസ്റ്റു ചെയ്ത് ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു.

മന്‍സൂറിനെ കൂടാതെ ഐഎംഎയുടെ ഏഴ് ഡയറക്ടര്‍മാരും ഒരു കോര്‍പറേറ്റ് മേധാവിയും മറ്റ് ഏതാനും പേരും പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായിരുന്നു.

LatestDaily

Read Previous

കല്ല്യോട്ട് വീണ്ടും കോൺഗ്രസ് ആക്രമം: ഒരാൾ അറസ്റ്റിൽ

Read Next

സാ​നി​യ​ ചി​ത്രത്തിന് പിന്നാലെ വിമർശനങ്ങൾ