സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ നഗരസഭാ കൗൺസിലർ മർദ്ദിച്ചു

കാഞ്ഞങ്ങാട് : ജമാഅത്ത് കമ്മിറ്റിയുടെ വരവു ചെലവു കണക്ക് ചോദിച്ചതിന് സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിന് നഗരസഭാ കൗൺസിലറുടെ മർദ്ദനം. ഇന്നലെ രാത്രി 9.15-ന് കാഞ്ഞങ്ങാട് ബാവനഗറിലാണ്  സംഭവം. കാഞ്ഞങ്ങാട് നഗരസഭാ മുൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമായ മുറിയനാവി സമീന മൻസിലിൽ അന്തുമാന്റെ മകൻ മഹമൂദ് മുറിയനാവിയെയാണ് 48, മുസ്്ലീം ലീഗിന്റെ നഗരസഭാ കൗൺസിലർ സി.കെ. അഷ്റഫ് ആക്രമിച്ചത്.

ബാവാനഗർ മുഹ്്യദ്ദീൻ ജുമാ മസ്ജിദ് ഭാരവാഹി കൂടിയായ സി.കെ. അഷ്റഫിനോട് ജമാഅത്ത് കമ്മിറ്റിയുടെ ബാക്കി വന്ന പണത്തിന്റെ കണക്ക് ചോദിച്ച മഹമൂദ് മുറിയനാവിയെ സി.കെ. അഷ്റഫ് താക്കോൽ കൊണ്ട് മുഖത്തും കൈയ്യിലും കുത്തുകയായിരുന്നു.

കണക്ക് ചോദിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് മഹമൂദ് മുറിയനാവി ഹോസ്ദുർഗ്ഗ് പോലീസിൽ നൽകിയ പരാതിയിൽപ്പറയുന്നു. മഹമൂദ് മുറിയനാവിയുെട പരാതിയിൽ നഗരസഭാ കൗൺസിലർ സി.കെ. അഷ്റഫിനെതിരെ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു.

LatestDaily

Read Previous

പള്ളിയിൽപ്പോയ യുവതിയെ കാണാനില്ല

Read Next

കുമ്പള പ്രവാസിയുടെ കൊല; രണ്ടുപേർ കസ്റ്റഡിയിൽ