മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച്  യുവതി  വീടുവിട്ടു

കാസർകോട്:രണ്ട് കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ച് യുവതി ബസ് ജീവനക്കാരനൊപ്പം ഒളിച്ചോടിയതായി പൊലീസ്. യുവതിയെ കാണാതായത് സംബന്ധിച്ച് ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് കാസർകോട് ടൗൺ പോലീസ് അറിയിച്ചു.

കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉഷ  യെയാണ് 35, കാണാതായത്. ജൂൺ 21ന് ജോലി കഴിഞ്ഞു തിരിച്ച് വീട്ടിൽ വന്നപ്പോൾ ഭാര്യയെ കാണാനില്ലായിരുന്നുവെന്ന് ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് ഫോൺ വിളിച്ചപ്പോൾ പിറ്റേദിവസം വരാമെന്ന് പറഞ്ഞതായും പിന്നീട് വന്നില്ലെന്നും ഭർത്താവ് പരാതിപ്പെട്ടു. 10, 12 വയസുള്ള കുട്ടികളുടെ മാതാവാണ് യുവതി.

അന്വേഷണത്തിൽ കർണ്ണാടക സ്വദേശിയും കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ താമസ  ക്കാരനുമായ ബസ് കണ്ടക്ടറുടെ കൂടെ യുവതി പോയതായാണ് പോലീസ് പറയുന്നത്. ഭർത്താവിന്റെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Read Previous

പൂച്ചക്കാട് കവർച്ചയ്ക്ക് പിന്നിൽ അഗ്രഗണ്യർ

Read Next

മുക്കട പരപ്പച്ചാലിൽ ലോറി മറിഞ്ഞു: ഒരു മരണം