ദുബായ് വിമാനസർവ്വീസ് പുനരാരംഭിക്കണം: മുഖ്യമന്ത്രി

Air India Express

തിരുവനന്തപുരം: ദുബായില്‍ താമസിക്കുന്നവര്‍ക്ക് ജൂണ്‍ 22 മുതല്‍ നാട്ടിൽ തിരിച്ചെത്താന്‍ അവിടത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍,  ദുബായിലേക്ക് ഉടൻ വിമാന സർവ്വീസ് പുനരാരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ജൂലൈ 10 മുതല്‍ ടൂറിസ്റ്റുകള്‍ക്കും മറ്റു സന്ദര്‍ശകര്‍ക്കും വിമാന മാർഗ്ഗം നാട്ടിലെത്താനും ദുബായ്‌ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

ദുബായ്‌ ഉള്‍പ്പെടെ ഗള്‍ഫ് നാടുകളില്‍ ജോലിചെയ്യുന്ന ധാരാളം പേര്‍ തിരിച്ചുജോലിയില്‍ പ്രവേശിക്കാന്‍ കാത്തിരിക്കുകയാണ്. ഇതു കണക്കിലെടുത്ത് ദുബായിലേക്ക് വിമാന സര്‍വീസ് ആരംഭിക്കാന്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തിന് നിർദ്ദേശം നല്‍കണമെന്നാണ് പ്രധാനമന്ത്രിക്കയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി.

തിരിച്ചുപോകുന്ന യാത്രക്കാര്‍ അഭ്യര്‍ത്ഥിക്കുകയാണെങ്കില്‍,  അവര്‍ക്ക് കോവിഡ്-19 ബാധിച്ചിട്ടുണ്ടോോ എന്നറിയാനുള്ള പി.സി.ആര്‍ ടെസ്റ്റ് നടത്താന്‍ കേരളം തയ്യാറാണെന്ന് അറിയിച്ചതായും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിൽ വ്യക്തമാക്കി.

Read Previous

ജെംസ് സ്കൂൾ കൈമാറ്റം: എംഎൽഏയുടെ രാജിയാവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമരം

Read Next

സംയുക്ത ജമാഅത്ത് കെട്ടിടത്തിന് മെട്രോയുടെ നാമം; കടുത്ത എതിർപ്പുമായി കല്ലട്ര കുടുംബം