കോൺഗ്രസ്സിന് മരണ വെപ്രാളമെന്ന് എം. സ്വരാജ്

കാഞ്ഞങ്ങാട്: രാജ്യത്ത് രാഷ്ട്രീയമായി ഇല്ലാതാവുന്ന അവസ്ഥയിലെത്തിയ കോൺഗ്രസ്സിന് ഇപ്പോൾ മരണവെപ്രാളമാണെന്ന് സിപിഎം സംസ്ഥാന സിക്രട്ടറിയേറ്റംഗം എം. സ്വരാജ്. അതിന്റെ കളിയാണ് ഇപ്പോഴത്തെ പരാക്രമങ്ങളെന്ന് കാഞ്ഞങ്ങാട് ഇടതുമുന്നണി പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തവെ എം. സ്വരാജ് പറഞ്ഞു. മുഖം രക്ഷിക്കാൻ കള്ളക്കടത്തുകാരിയായ തട്ടിപ്പുകാരിയുടെ വാക്കു കേട്ട് റോഡിലിറങ്ങുകയാണ് കോൺഗ്രസ്സുകാർ.

എല്ലാ കേന്ദ്ര ഏജൻസികളും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ നിരങ്ങിയതാണ്. ഇടതുമുന്നണിയുടെ ഒരു രോമത്തിന് പോലും പോറലേൽപ്പിക്കാൻ കോൺഗ്രസ്സിന് കഴിഞ്ഞിട്ടില്ല. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ കക്ഷിക്കും അവരുടെ ഉദ്യോഗസ്ഥവൃന്ദത്തിനും വേണ്ടിയാണ് എല്ലാ സ്വർണ്ണക്കടത്തും നടത്തുന്നതെന്ന് സ്വരാജ് ആരോപിച്ചു. അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കള്ളക്കടത്തുകാരിയെ വിലക്കെടുത്ത് മാസശമ്പളത്തിന് ആരോപണമുന്നയിക്കുകയാണ് ആർഎസ്എസ്സും ബിജെപിയുമെന്ന് സ്വരാജ് പറഞ്ഞു.

LatestDaily

Read Previous

ഓൺലൈൻ മത്സ്യവിൽപ്പനയുടെ മറവിൽ ലഹരിക്കച്ചവടം

Read Next

അമ്മയും കുഞ്ഞും ആശുപത്രി; ചന്ദ്രശേഖരനും ബേബിയും സുജാതയും ഉറങ്ങുന്നു