ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ബിവ്റേജസ് കോർപ്പറേഷൻ കേരളത്തിൽ വിറ്റഴിക്കുന്ന വിവിധയിനം മദ്യത്തിന്റെ വില 35 ശതമാനം വർദ്ധിപ്പിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ തീരുമാനമനുസരിച്ചാണ് മദ്യത്തിന് നാളിതുവരെയില്ലാത്ത വർദ്ധനവ് വരുത്താൻ തീരുമാനിച്ചത്. മദ്യത്തിന് പുറമെ ബിയർ, വൈൻ എന്നിവയ്ക്കും വൻ വില വർദ്ധനവ് വരുത്തിയിട്ടുണ്ട്. പുതിയ നിരക്കനുസരിച്ച് 560 രൂപയ്ക്ക് ലഭിച്ചിരുന്ന ഹണീബി ഫുൾ ബോട്ടൽ മദ്യത്തിന് 620 രൂപയായി ഉയരും. സെലിബ്രേഷൻ ബാൻഡ് മദ്യം ഫുൾ ബോട്ടലിന് വില 520 രൂപ ഉണ്ടായിരുന്നത് 580 രൂപയായി ഉയർന്നു.
ഓൾഡ് മങ്ക് റമ്മിന് ഫുൾബോട്ടൽ 770 രൂപയിൽ നിന്ന് 80 രൂപ വർദ്ധിപ്പിച്ച് 850 രൂപയായി ഉയർത്തി. മാക് ഡവൽ ബ്രാണ്ടി ഫുൾ ബോട്ടൽ 560 ൽ നിന്ന് 620 രൂപയായി ഉയർന്നു. എംഎച്ച് ബ്രാണ്ടി ഫുൾബോട്ടൽ 820 രൂപയിൽ നിന്ന് 910 രൂപയായി ഉയർന്നു.
ബിയർ എല്ലാ ബ്രാൻഡുകൾക്കും പുറത്ത് 10 രൂപയുടെ വർദ്ധനവുണ്ടാകും. മദ്യം പതിവായി കഴിക്കുന്ന തൊഴിലാളികളുടെ വയറ്റത്താണ് 35 ശതമാനം വില വർദ്ധനവിലൂടെ സർക്കാറിന്റെ അടി. കാലവർഷം എത്തിയതോടെ തണുപ്പിനെ മറികടക്കാൻ മദ്യം കഴിക്കുന്നവരുടെ എണ്ണവും വർദ്ധിക്കും.
കേരളത്തെ അപേക്ഷിച്ച് കർണ്ണാടകയിലും, കേന്ദ്ര ഭരണ പ്രദേശമായ മാഹിയിലും മദ്യവില അമ്പതുശതമാനം കുറവിന് വിൽക്കുമ്പോഴാണ് കേരളം ഒറ്റയടിക്ക് മദ്യവില 35 ശതമാനം വർദ്ധിപ്പിച്ചത്. നിത്യകൂലിക്ക് പണിയെടുക്കുന്ന തൊഴിലാളിക്ക് ഇനി കിട്ടുന്ന കൂലിയിൽ പകുതിയും മദ്യശാലയിൽ കൊടുക്കേണ്ടതായി വരും.