പൂച്ചക്കാട് കവർച്ച പുലർകാലം

പള്ളിക്കര: മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ പൂച്ചക്കാട്ടെ ബടക്കൻ മുഹമ്മദ്കുഞ്ഞിയുടെ മകൻ അബ്ദുൾ മുനീർ ബടക്കന്റെ വീട്ടിൽ കവർച്ച നടന്നത് ഇന്ന് പുലർകാലം 2 മണിക്കും 4 മണിക്കും മദ്ധ്യേ. ഈ വീട്ടിലെ മാസ്റ്റർ ബെഡ്റൂമിൽ ഇരുമ്പ് അലമാരയിൽ സൂക്ഷിച്ചിരുന്ന 30 പവൻ സ്വർണ്ണവും മൂന്നരലക്ഷം രൂപയുമാണ് കവർച്ച ചെയ്യപ്പെട്ടത്.

മുനീറും ഭാര്യയും കിടന്നുറങ്ങുകയായിരുന്ന മുറിയിലെ അലമാരയിലാണ് സ്വർണ്ണാഭരണങ്ങളും പണവും സൂക്ഷിച്ചിരുന്നത്. ഇരുനില വീടിന്റെ ഒന്നാം നിലയിൽ കയറിയ കവർച്ചക്കാർ വാതിൽ കുത്തിത്തുറന്നാണ് താഴത്തെ നിലയിലെ കിടപ്പുമുറിയിലെത്തിയത്. കിടപ്പുമുറി അകത്തു നിന്ന് കുറ്റിയിടാതിരുന്നത് മുറിക്കകത്ത് കടക്കാൻ കവർച്ചക്കാർക്ക് എളുപ്പമായി. സ്വർണ്ണവും പണവും സൂക്ഷിച്ചിരുന്ന അലമാരയുടെ വാതിൽ വീട്ടുകാർ അടച്ചിരുന്നുവെങ്കിലും, അലമാരയുടെ താക്കോൽ പൂട്ടിൽത്തന്നെ തൂങ്ങിക്കിടന്നത് കവർച്ച എളുപ്പമാക്കി.

ദമ്പതികൾ കിടന്നിരുന്ന മുറിയിൽ നിന്നാണ് സ്വർണ്ണവും പണവും കവർച്ച ചെയ്യപ്പെട്ടത്.കുട്ടികൾ തൊട്ടടുത്ത മുറിയിലാണ് കിടന്നിരുന്നത്. വിരലടയാള വിദഗ്ധരും പോലീസ് നായയും വീട്ടിലെത്തി. മണം പിടിച്ച നായ വീട്ടുപറമ്പിലുള്ള പഴയ ഷെഡ്ഡിൽക്കയറി നിന്നു. കവർച്ചയുടെ രീതി കണ്ടിട്ട് വിദഗ്ധ സംഘമാണ് ഈ കവർച്ചയ്ക്ക് പിന്നിലെന്ന് കരുതുന്നതായി വീട് സന്ദർശിച്ച ബേക്കൽ ഡിവൈഎസ്പി, സി.കെ. സുനിൽകുമാർ ലേറ്റസ്റ്റിനോട് പറഞ്ഞു. ഇരുനില വീടുകളുടെ ഒന്നാം നില വഴി വീട്ടിനകത്തിറങ്ങിയുള്ള കവർച്ചകളാണ് അടുത്തിടെ മോഷ്ടാക്കൾ സ്വീകരിച്ചിട്ടുള്ള എളുപ്പ കവർച്ചാ മാർഗ്ഗം.

LatestDaily

Read Previous

പൂച്ചക്കാട്ട് 30 പവൻ സ്വർണ്ണവും 3. 5 ലക്ഷം രൂപയും കവർന്നു

Read Next

സർക്കാർ മദ്യപാനികളുടെ വയറ്റത്തടിച്ചു; വർധന 35 ശതമാനം