വർണ്ണങ്ങളിലൂടെ ദുരിതാശ്വാസ പ്രവർത്തനം

കാഞ്ഞങ്ങാട്: ആക്രി പെറുക്കിയും, ചുമടെടുത്തും, മീൻ പിടിച്ചും, കക്കവാരിയും, സംസ്ഥാനമൊട്ടാകെ ഡി.വൈ.എഫ്.ഐ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ചത് കോടികളാണ്.

തിരക്കേറിയ ധനസമാഹരണ യത്നങ്ങൾക്കിടയിലും, ഡി.വൈ.എഫ്.ഐ കാസർകോട് ജില്ലാ പ്രസിഡണ്ട് ധനസമാഹരണത്തിന് കണ്ടെത്തിയത് വേറിട്ട വഴി.

ലോക്ഡൗൺ കാലത്തെ ഇടവേളകളിൽ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് പി.കെ നിഷാന്ത് വരകളിൽ ചാലിച്ച ചിത്രങ്ങളാണ് നവമാധ്യമ ലോകത്തെ പ്രധാന ചർച്ചാ വിഷയം.

രണ്ട് ചിത്രങ്ങളാണ് പി.കെ നിഷാന്ത് ലോക്ഡൗൺ കാലത്ത് വരച്ചു തീർത്തത്. ഒന്ന് ബുദ്ധന്റേതും, മറ്റൊന്ന് ബാവുൾ ഗായകന്റേതും.

മനുഷ്യൻ ജീവിതത്തിൽ പുലർത്തിപ്പോന്ന നിരർത്ഥകമായ ശീലങ്ങളെ തിരിച്ചറിയുകയും, മാനവികതയെ മുൻ നിർത്തിയല്ലാതെ മനുഷ്യന് നിലനിൽപില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തയാളാണ് ബുദ്ധൻ. ഇതാണ് ബുദ്ധനെ വരയ്ക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് നിഷാന്ത് പറയുന്നു.

സ്വന്തം ജീവിതം പ്രകാശഭരിതമല്ലെങ്കിലും നിരാശയുടെ ഇടർച്ചയില്ലാതെ സമൂഹത്തിനായി പാടുന്ന ബാവുൾ ഗായകർ പ്രണയത്തിനും ജീവിതത്തിനും മുന്നിൽ ഉപാധികളില്ലാതെ പാടുന്നവരാണെന്നും നിഷാന്ത് പറയുന്നു.

നിഷാന്ത് വരച്ച 2 ചിത്രങ്ങളും മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം സ്വരൂപിക്കാനായി പരസ്യ ലേലത്തിന് വെച്ചിരിക്കുകയാണ്. അക്രിലിക് മാധ്യമത്തിൽ രചിച്ച ചിത്രങ്ങൾക്ക് വില പറഞ്ഞ് കലാസ്വാദകർ രംഗത്തെത്തിട്ടുണ്ടെങ്കിലും,  ചിത്രങ്ങളുടെ ലേലത്തിൽ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവർക്ക് വിൽക്കാനാണ് തീരുമാനമെന്ന് പി.കെ നിഷാന്ത് പറഞ്ഞു.

ചിത്രങ്ങൾ വിറ്റുകിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

LatestDaily

Read Previous

പന്ത്രണ്ടുകാരന്റെ ആത്മഹത്യ സെൽ ഫോൺ കിട്ടാത്തതിനാൽ

Read Next

ജെംസ് സ്കൂൾ കൈമാറ്റം: എംഎൽഏയുടെ രാജിയാവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമരം