കാഞ്ഞങ്ങാട് : പതിനെട്ടുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ആറങ്ങാടി സ്വദേശിക്കെതിരെ ഹൊസ്ദുർഗ്ഗ് പോലീസ് കേസെടുത്തു. ഹൊസ്ദുർഗ്ഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 18 കാരിയെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ്. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച ആറങ്ങാടിയിലെ 31 കാരനെ നാലംഗസംഘം വിളിച്ചു വരുത്തി കാൽതല്ലിയൊടിച്ചിരുന്നു.
മർദ്ദനത്തിൽ പരിക്കേറ്റ യുവാവ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പരാതിയിലാണ് ആറങ്ങാടി യുവാവിനെതിരെ ഹൊസ്ദുർഗ്ഗ് പോലീസ് ബലാത്സംഗക്കുറ്റത്തിന് കേസെടുത്തത്.